പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

അഖിലേന്ത്യാ കിരീട നേട്ടത്തിന്റെ സുവർണജൂബിലി ആഘോഷവുമായി കാലിക്കറ്റ്‌

Oct 18, 2021 at 7:54 pm

Follow us on

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്‌ബോൾ കിരീടം നേടിയതിന്റെ സുവർണജൂബിലി ആഘോഷത്തിലാണ് കാലിക്കറ്റ്‌ സർവകലാശാല. ആഘോഷപരിപാടികൾ നാളെ രാവിലെ 11ന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. മുൻ താരങ്ങളെയും പരിശീലകരെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും കായിക ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. 1971-ൽ കാലിക്കറ്റ് ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പിലാണ് ആദ്യ അഖിലേന്ത്യാ കിരീടം കരസ്ഥമാക്കിയത്. ചടങ്ങിൽ പി. അബ്ദുൾ ഹമീദ് എം.എൽ.എ. മുഖ്യാതിഥിയാകും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. മുൻ ക്യാപ്റ്റൻ വിക്ടർമഞ്ഞില ഉൾപ്പെടെയുള്ള താരങ്ങളും പരിശീലകൻ സി.പി.എം. ഉസ്മാൻ കോയ, പ്രഥമ കായിക ഡയറക്ടർ ഡോ. ഇ.ജെ. ജേക്കബ് തുടങ്ങിയവരും സിൻഡിക്കേറ്റംഗങ്ങളും പങ്കെടുക്കും.

\"\"

Follow us on

Related News