പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

മാരായമുട്ടം സ്‌കൂളിന് അന്താരാഷ്ട്ര നിലവാരത്തിൽ ബഹുനിലമന്ദിരം

Mar 7, 2020 at 9:53 pm

Follow us on

തിരുവനന്തപുരം: മാരായമുട്ടം ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിർമിച്ച അന്തർദേശീയ നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സർക്കാർ ഫണ്ടും എം.എൽ.എ ആസ്തി വികസന ഫണ്ടും സമന്വയിപ്പിച്ച് ആറ് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂൾ മന്ദിര നിർമാണം പൂർത്തിയാക്കിയത്. 30,000 സ്‌ക്വയർ ഫീറ്റിലായി നിർമ്മിച്ച ബഹുനില മന്ദിരത്തിൽ 18 ക്ലാസ് മുറികളുണ്ട്. ഡൈനിംഗ് ഹാൾ, അടുക്കള, സിക്ക് റൂം, സ്റ്റോർ റൂം, ശുചിമുറി, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, രണ്ട് മൾട്ടിമീഡിയ റൂമുകൾ, രണ്ട് സെമിനാർ ഹാളുകൾ, മൂന്ന് സയൻസ് ലാബുകൾ, ഓഫീസ് സമുച്ചയം, ടോയ്‌ലറ്റ് ബ്ലോക്ക്, ഓപ്പൺ ഓഡിറ്റോറിയം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എൽ.പി വിഭാഗത്തിൽ ഒരു കോടി രൂപ ചെലവിൽ കെട്ടിടം നിർമ്മാണം പുരോഗമിക്കുകയാണ്. നെയ്യാറ്റിൻകര പെരുങ്കടവിള പഞ്ചായത്തിലുള്ള സ്‌കൂൾ 1957ലാണ് ഹൈസ്‌കൂളായത്. തുടർന്ന് 2001ൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.

Follow us on

Related News