പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ ലൈബ്രറിയൊരുക്കി തിരൂരിലെ വിദ്യാലയം

Jun 16, 2021 at 10:14 pm

Follow us on

മലപ്പുറം: ലൈബ്രറിയിൽ അംഗത്വം നേടി പുസ്തകങ്ങൾ എടുക്കുന്നതുപോലെ സ്മാർട്ട്‌ ഫോണുകൾ എടുക്കാൻ കഴിയുന്ന ലൈബ്രറികൾ ഉണ്ടോ? തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പറയും.. \”ഉണ്ട് !!\” ഈ സ്കൂളിലെ ഫോൺ ലൈബ്രറിയിൽ എത്തിയാൽ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ എടുക്കാം.

ഉപയോഗം കഴിഞ്ഞാൽ ലൈബ്രറിയിൽ പുസ്തകങ്ങൾ തിരിച്ചുനൽകുന്നതുപോലെ ഫോണുകൾ തിരിച്ചു നൽകണം. ഓൺലൈൻ പഠനത്തിന് സ്മാർട്ട്‌ ഫോണുകളും മറ്റു സൗകര്യങ്ങളും ഇല്ലാത്തവർക്കാണ് ഈ ലൈബ്രറിയിൽനിന്ന് ഫോണുകൾ അനുവദിക്കുക. നൂറിലേറെ സ്മാർട്ട്‌ ഫോണുകളാണ് ലൈബ്രറിയിൽ ഉള്ളത്.

\"\"

ENGLISH PLUS https://wa.me/+919895374159


ഫോൺ ആവശ്യമുള്ള കുട്ടികൾ അതത് ക്ലാസ് അധ്യാപകനോട്‌ ആവശ്യപ്പെടാം. അധ്യാപകൻ കുട്ടിയുടെ വീട്ടിലെത്തി സമർട്ട് ഫോൺ സൗകര്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മൊബൈൽ ഫോൺ ലൈബ്രറിയിൽ അംഗത്വം നൽകും.

\"\"

പിന്നീട് വിദ്യാർത്ഥിക്ക് ലൈബ്രറിയിൽ എത്തി ഫോൺ എടുക്കാം. സ്കൂളിലെ അധ്യാപകരും മറ്റും നൽകിയ സംഭാവന ഉപയോഗിച്ചാണ് ലൈബ്രറിയിലേക്ക് ആവശ്യമായ സ്മാർട്ട് ഫോണുകൾ വാങ്ങിയത്. ലൈബ്രറിയിലെ ഫോണുകളിൽ സ്കൂളിന്റെ ലോഗോയും സ്റ്റിക്കറും പതിച്ചാണ് നൽകുന്നത്.

Follow us on

Related News