പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കിളിക്കൊഞ്ചൽ നാളെ മുതൽ: ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾ ജൂൺ 2മുതൽ.. പ്ലസ്ടു ക്ലാസുകൾ ജൂൺ 7മുതൽ

May 31, 2021 at 2:13 pm

Follow us on

\"\"

തിരുവനന്തപുരം: നാളെ രാവിലെ 10.30ന് ആരംഭിക്കുന്ന കിളിക്കൊഞ്ചൽ ക്ലാസോടെ ഈ വർഷത്തെ \’ഫസ്റ്റ് ബെൽ\’ ഓൺലൈൻ പഠനത്തിന് തുടക്കമാകും. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കിളിക്കൊഞ്ചൽ നാളെ മുതൽ ജൂൺ 4വരെ രാവിലെ 10.30നാണ് നടക്കുക. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ജൂൺ 2 മുതലാണ് ട്രയൽ ക്ലാസുകൾ ആരംഭിക്കുക.

ഒന്നാം ക്ലാസ് കുട്ടികൾക്ക് ജൂൺ 2ന് രാവിലെ 10നും രണ്ടാം ക്ലാസിനു രാവിലെ 11നും മൂന്നാം ക്ലാസിനു 11.30നും നാലാം ക്ലാസിനു ഉച്ചയ്ക്ക് 1.30നും അഞ്ചാം ക്ലാസിനു ഉച്ചയ്ക്ക് 2നും ആറാം ക്ലാസിനു 2.30നും ഏഴാം ക്ലാസിനു വൈകിട്ട് 3മണിക്കും എട്ടാം ക്ലാസിനു 3.30നും ഒൻപതാം ക്ലാസിനു വൈകിട്ട് 4മുതൽ 5വരെയും പത്താം ക്ലാസിനു ഉച്ചയ്ക്ക് 12മുതൽ 1.30 വരെയുമാണ് ക്ലാസ്സ്‌ നടക്കുക.ഈ ക്ലാസുകളുടെ പുന:സംപ്രേഷണം ജൂൺ 7മുതൽ 12വരെ നടക്കും.

പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികൾക്ക് ജൂൺ 7മുതലാണ് ക്ലാസുകൾ ആരംഭിക്കുക. രാവിലെ 8.30മുതൽ 10വരെയും വൈകിട്ട് 5മുതൽ 6വരെയുമാണ് പ്ലസ്ടു ക്ലാസുകൾ നടക്കുക. ജൂൺ 11വരെ തുടരുന്ന പ്ലസ് ടു ക്ലാസുകളുടെ പുന:സംപ്രേക്ഷണം ജൂൺ 14മുതൽ 18വരെ നടക്കും. ആദ്യഘട്ടത്തിൽ നടക്കുക ട്രയൽ ക്ലാസുകളായിരിക്കും.

\"\"

Follow us on

Related News