പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മെഡിക്കൽ പ്രവേശനം : ഒഴിവുള്ള സീറ്റുകൾ വിട്ടു നൽകില്ലെന്ന് മാനേജ്‌മെന്റുകൾ

Jan 2, 2021 at 12:44 pm

Follow us on

തിരുവനന്തപുരം : മെഡിക്കൽ പ്രവേശനത്തിനുള്ള അലോട്മെന്റ്കളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ സർക്കാരുമായി സ്വാശ്രയ മാനേജ്‌മെന്റുകൾ വീണ്ടും കൊമ്പ് കോർക്കുന്നു. അലോട്മെന്റ് പൂർത്തിയായ ശേഷവും ഒഴിവു വരുന്ന എൻ.ആർ.ഐ. സീറ്റുകൾ മെറിറ്റ് സീറ്റുകളായി വിട്ടുനൽകാനാവില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.

അലോട്മെന്റുകൾ എല്ലാം പൂർത്തിയായപ്പോൾ വിവിധ കോളജുകളിലായി അറുപതോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. എല്ലാ സ്വാശ്രയ കോളജുകളിലും 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളിൽ 20 ലക്ഷം രൂപയാണ് വാർഷികഫീസ് നിശ്ചയിച്ചിട്ടുള്ളത്.
ജനുവരി ഒന്നിനുശേഷം സീറ്റുകൾ ഒഴിഞ്ഞു കിടന്നാൽ അത് എൻ.ആർ.ഐയിൽ നിന്നുമാറ്റി മെറിറ്റ് സീറ്റുകളാക്കണമെന്നാണ് പ്രവേശന കമ്മിഷണർ അറിയിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നാണ് മാനേജ്‌മെന്റ്കളുടെ നിലപാട്. മുൻവർഷങ്ങളിൽ മോപ് അപ് കൗൺസലിങ്ങിനുശേഷം ഒഴിവുവരുന്ന സീറ്റുകൾ അപ്പോൾ തന്നെ മെറിറ്റിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നതെന്നും ഇക്കുറി അധിക സമയം നൽകിയിട്ടുണ്ടെന്നുമാണ് മെഡിക്കൽ വിദ്യഭാസ അധികൃതർ പറയുന്നത്. അഖിലേന്ത്യാതലത്തിൽ ജനുവരി 15 വരെ പ്രവേശനത്തിന് സമയം അനുവദിച്ചിട്ടുള്ളതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നാണ് മാനേജ്‌മെന്റ്കളുടെ ആവശ്യം. കോവിഡ് സാഹചര്യങ്ങൾ കൂടെ കണക്കിലെടുത്തു വിദ്യാർത്ഥികൾക്ക് കോളജുകളിൽ ചേരാൻ സമയം അനുവദിക്കണമെന്നും അവർ പറയുന്നു.
നേരത്തെ ഉയർന്ന ഫീസ് ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുള്ള മാനേജ്‍മെന്റുകൾ എൻ.ആർ.ഐ.സീറ്റിന്റെ കാര്യത്തിലും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

\"\"

Follow us on

Related News