പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി

Apr 21, 2026 at 1:44 am

Follow us on

തിരുവനന്തപുരം:വാർഷിക പരീക്ഷകളിൽ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ക്ലാസുകൾ ആരംഭിച്ചു. 5 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ 30ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികൾക്കാണ് പഠനപിന്തുണ നൽകുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ക്ലാസുകൾ നടക്കുന്നത്. മിനിമം മാർക്ക് നേടാനാകാത്ത വിഷയങ്ങളിൽ ഈ മാസം 27 വരെ 3 മണിക്കൂർ വീതംമാണ് ക്ലാസ്. ഇതിനു ശേഷം സ്കൂൾതലത്തിൽ തന്നെ ചോദ്യപ്പേപ്പർ തയാറാക്കി അതാത് വിഷയങ്ങളിൽ സേ പരീക്ഷ പരീക്ഷ നടത്തും. പരീക്ഷ മൂല്യനിർണയം നടത്തി ഇവരെക്കൂടി ഉൾപ്പെടു ത്തി മേയ് 2ന് ക്ലാസ് സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിക്കും.

കുട്ടികൾ അടുത്ത ക്ലാസലേക്ക് എത്തും മുൻപ് നിലവിലെ ക്ലാസിൽ നിശ്ചിത നിലവാരം നേടിയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് സ്പെഷൽ ക്ലാസുകളുടെ സമയം രാവിലെ 7.30 മുതൽ 10.30 വരെയാക്കി പുനഃക്രമീകരിച്ച് പൊതുവി ദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുറത്തിറക്കി. വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് 5 മുതൽ 9 വരെ ക്ലാസുകളിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കിയത്. പുതിയ അധ്യയന വർഷം മുതൽ എസ്എസ്എൽ സിക്കും എല്ലാ വിഷയങ്ങൾക്കും എഴുത്തു പരീക്ഷയിൽ 30% മാർക്ക് നേടുന്നവർ മാത്രമാണ് വിജയിക്കാൻ കഴിയുക.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...