പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

Feb 6, 2026 at 5:09 am

Follow us on

തിരുവനന്തപുരം:കൊൽക്കത്തയിലെ സത്യജിത് റായ്‌ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്‌റ്റേഴ്‌സ്‌ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സിനിമ, ഇലക്‌ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ (ഇ.ഡി.എം.) തുടങ്ങിയ മേഖലകളിലെ വിവിധ  മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം.എഫ്.എ.) കോഴ്സുകളിലേക്കാണ് പ്രവേശനം.
കോഴ്സുകളുടെ വിവരങ്ങൾ താഴെ:

എംഎഫ്എ സിനിമ (ഒരുവർഷത്തെ ബ്രിഡ്ജ് പ്രോഗ്രാം + രണ്ടുവർഷ എം.എഫ്.എ.)                

🌐സ്പെഷ്യലൈസേഷനുകൾ  1.ആനിമേഷൻ സിനിമ,  2.സിനിമറ്റോഗ്രഫി, 3.ഡയറക്ഷൻ ആൻഡ് ‌സ്‌ക്രീൻ പ്ലേ റൈറ്റിങ്, 4.ഫിലിം എഡിറ്റിങ്, 5.പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ, 6.സൗണ്ട് റെക്കോഡിങ് ആൻഡ് ഡിസൈൻ.

ഇഡിഎം വിങ്: എംഎഫ്എ ഇഡിഎം (രണ്ടുവർഷം)

🌐സ്പെഷ്യലൈസേഷനുകൾ

1.സിനിമറ്റോഗ്രഫി,2.ഡയറക്‌ഷൻ & പ്രൊഡ്യൂസിങ്,  3.എഡിറ്റിങ്, 4.മാനേജ്മെൻറ്, 5.സൗണ്ട്, 6.റൈറ്റിങ്.

ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തതുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ആനിമേഷൻ സിനിമ പ്രവേശനം തേടുന്നവർക്ക് ഡ്രോയിങ് പ്രൊഫിഷ്യൻസി അനിവാര്യമാണ്.
പ്രാഥമിക എഴുത്തു പരീക്ഷ, ഫൈനൽ സെലക്‌ഷൻ ടെസ്റ്റ് ഇന്നീ രണ്ടുഘട്ടങ്ങൾക്ക്‌ ശേഷമായിരിക്കും പ്രവേശനം. ഫെബ്രുവരി 22ന് നടത്തുന പ്രാഥമികഘട്ട പരീക്ഷ നടക്കും. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. ഫൈനൽ ടെസ്റ്റ് കൊൽക്കത്തയിലായിരിക്കും.
വിദ്യാർത്ഥികൾക്ക് http://applyadmission.net/srfti2026/ വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 10ന് രാത്രി 11.59 വരെയാണ്. 

Follow us on

Related News