പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾ

Jan 2, 2026 at 9:08 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ തസ്തികളിലേക്കുള്ള നിയമനത്തിന് കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 536 മുതൽ 608/2025 വരെയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം.  ജനറൽ (സംസ്ഥാന/ ജില്ലതലം), സ്പെഷൽ, എൻ.സി.എ വിഭാഗങ്ങളിലാണ് നിയമനം നടത്തുന്നത്. ഉദ്യോഗാർഥികൾ  ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈൻ വഴി ജനുവരി 14നകം അപേക്ഷിക്കണം. തസ്തികകൾ, വകുപ്പ്, യോഗ്യതാ മാനദണ്ഡങ്ങൾ, ശമ്പളം, ഒഴിവുകൾ, തിരഞ്ഞെടുപ്പ് രീതി, സംവരണം അടക്കമുള്ള സമഗ്ര വിവരങ്ങൾ ഡിസംബർ 15ലെ അസാധാരണ ഗെസറ്റിലും http://keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ചില പ്രധാന ജനറൽ തസ്തികകളുടെ വിവരങ്ങൾ താഴെ:

🌐അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ജലസേചന വകുപ്പ്: ശമ്പളം 55,200-1,15,300 രൂപ. നേരിട്ടുള്ള നിയമനമാണ്. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം, പ്രായം: 13-36. (ജലസേചന വകുപ്പിലെ അർഹതയുള്ള ജീവനക്കാർക്കും പ്രത്യേകം ഒഴിവുകളിലേക്ക് അപേക്ഷിക്കാം).

🌐വനിതാ പൊലീസ് കോൺസ്റ്റബിൾ, ശമ്പളം 31,100-66,800. യോഗ്യത-പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം:18-26. ഉയരം കുറഞ്ഞത് 157 സെ.മീ, നല്ല കാഴ്ചശക്തി വേണം.
🌐ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയിനി): ശമ്പളം 27,900-63,700 രൂപ. യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയുള്ളവർക്ക് മുൻഗണന. പ്രായം: 18-26. നിർദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.

🌐അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ) -ജലസേചന വകുപ്പ്: നേരിട്ടുള്ള നിയമനമാണ്. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/തത്തുല്യം, പ്രായപരിധി 20-40.

🌐അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ), കേരള പോർട്ട് സർവിസ്, ഒഴിവ്-1. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. പ്രായം:21-40.

🌐റേഡിയോഗ്രാഫർ ഗ്രേഡ്-2. ശമ്പളം 35,600-75,400 യോഗ്യത: റേഡിയോളജിക്കൽ ടെക്നോളജിയിൽ ദ്വിവത്സര അംഗീകൃത ഡിപ്ലോമ. പ്രായം: 18-36.
🌐ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ്-2/ട്രേസർ, ജലസേചനവകുപ്പ്, ശമ്പളം 26,500-80,700. യോഗ്യത: എസ്.എസ്.എൽ.സി. രണ്ടുവർഷത്തെ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിലുള്ള ഐ.ടി.ഐ സർട്ടിഫിക്കറ്റ്/തത്തുല്യം, പ്രായം: 18-36.
🌐പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) ആംഡ് പൊലീസ് ബറ്റാലിയൻ. ശമ്പളം 31,100-66800 രൂപ. യോഗ്യത: ഹയർസെക്കൻഡറി/ പ്ലസ്ടു പാസായിരിക്കണം. പ്രായം: 18-26. നിർദിഷ്ട ശാരീരിക യോഗ്യതകളുണ്ടായിരിക്കണം.
🌐സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി), ശമ്പളം 27,900-63,700 രൂപ. നിയമനം 14 ജില്ലകളിലേക്കും. യോഗ്യത- പ്ലസ്ടു/തത്തുല്യം പാസായിരിക്കണം. പ്രായം: 18-31. തസ്തികമാറ്റം വഴിയും നിയമനമുണ്ട്.
🌐ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ (തേർഡ് ഗ്രേഡ്). ശമ്പളം 26,500-60,700 രൂപ.ജില്ലാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 14 ജില്ലകളിലും ഒഴിവുകൾ ഉണ്ടാകും. യോഗ്യത- എസ്.എസ്.എൽ.സി+ സിവിൽ എൻജിനീയറിങ്ങിൽ രണ്ടുവർഷത്തെ കെ.ജി.സി.ഇ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അംഗീകൃത ഡിപ്ലോമ. പ്രായപരിധി 18-36.
🌐വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്: ശമ്പളം 23,700-52,600 രൂപ. 14 ജില്ലകളിലും ഒഴിവുകളുണ്ടാവും. യോഗ്യത- എസ്.എസ്.എൽ.സി. പ്രായപരിധി 18മുതൽ 36.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...