പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെ

Nov 26, 2025 at 1:58 pm

Follow us on

തിരുവനന്തപുരം:പ്രഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് (PMSS) ഇപ്പോൾ അപേക്ഷിക്കാം.  വിമുക്തഭടൻമാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യക്കുമാണ് ഈ സ്കോളർഷിപ്പ് അർഹത. എഐസിടിഇ/യുജിസി അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ, ഡെന്റൽ, വെറ്ററിനറി, ഫാർമസി, എൻജിനീയറിങ്, എംബിഎ, എംസിഎ, മാനേജ്മെന്റ്, അഗ്രിക്കൾച്ചർ തുടങ്ങിയ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക്‌ അപേക്ഷിക്കാം.12ാം ക്ലാസ് 60 ശതമാനം മാർക്കോടെ പാസായിരിക്കണം. ഓരോ വർഷവും സ്കോളർഷിപ്പ് പുതുക്കണം. പുതുക്കാൻ അതത് അക്കാദമിക വർഷം വിദ്യാർത്ഥകൾ 50 ശതമാനം മാർക്ക് നേടുകയും വേണം. https://scholarships.gov.in/public/FAQ/FAQonPMSSS.pdf നാഷണൽ ഡിഫൻസ് ഫണ്ട് ആണ് സ്കോളർഷിപ്പ് തുക നൽകുന്നത്. http://scholarships.gov.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 15. ആവശ്യമായ എല്ലാ രേഖകളുടെയും ഒറിജിനൽ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്തതിന് ശേഷം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0497-2700069.

തിരഞ്ഞെടുപ്പ് ജോലിക്ക്‌ വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്താനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കം വിദ്യാർത്ഥികളുടെ പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാർത്ഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും എൻ.എസ്.എസ്/എൻ.സി.സി എന്നിവ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും, അധ്യയന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ്സ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവിൽ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാരായി നിയോഗിച്ച വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണം അയ്യായിരത്തി അറുന്നൂറ്റി ഇരുപത്തി മൂന്ന് പേരാണ്.
ഇതിൽ രണ്ടായിരത്തി തൊള്ളായിരത്തി
മുപ്പത്തിയെട്ട് അധ്യാപകരും രണ്ടായിരത്തി
ഒരുന്നൂറ്റി നാല് അനധ്യാപകരും അഞ്ഞൂറ്റി എൺപത്തിയൊന്ന് മറ്റു ജീവനക്കാരും ഉൾപ്പെടുന്നു.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...