പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾ

Nov 20, 2025 at 5:20 am

Follow us on

തിരുവനന്തപുരം: റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഡിസംബർ 10വരെ അപേക്ഷിക്കാം. നിലവിൽ ആകെ 2,588 ഒഴിവുകൾ ഉണ്ട്. കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലും (ആര്‍സിഎഫ്), ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും (ഐസിഎഫ്) ഒഴിവുകൾ ഉണ്ട്. ഉദ്യോഗാർഥികൾക്ക് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. അപേക്ഷയിൽ രേഖപ്പെടുത്തിയ ആര്‍ആര്‍ബി, തസ്തികകള്‍, സോണല്‍ റെയില്‍വേകള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ എന്നിവയിൽ മാറ്റം വരുത്താം. ഡിസംബര്‍ 13 മുതല്‍ 22 വരെ ഫീസ് അടച്ച് മാറ്റം വരുത്താനുള്ള അവസരം ലഭിക്കും.  കൂടുതൽ വിവരങ്ങൾ ഇന്ത്യൻ റെയിൽവേ വെബ്സൈറ്റ് വഴി ലഭ്യമാണ്. https://indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,7,1281

ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

കൊച്ചി: എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഗ്രാഡ്വേറ്റ് അപ്രന്റിസ്, ടെക്‌നിഷ്യൻ, ട്രേഡ് അപ്രന്റിസ് ഒഴിവുകളിലാണ് അവസരം. ആകെ 71 ഒഴിവുകൾ ഉണ്ട്.

🌐ഗ്രാഡ്വേറ്റ് അപ്രന്റിസ് തസ്തികളിൽ സിവിൽ, ഫയർ ആൻഡ് സേഫ്റ്റി, കെമിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ വിഭാഗങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ ബിടെക് യോഗ്യത വേണം. 12,300 രൂപ സ്റ്റൈപെന്റ് ലഭിക്കും.
🌐ടെക്നിഷ്യൻ അപ്രൻ്റിസ് തസ്തിയിൽ സിവിൽ, കെമിക്കൽ, ഇലക്ട്രി ക്കൽ, മെക്കാനിക്കൽ, കമേഴ്സ്യൽ പ്രാക്‌ടിസ്‌, കംപ്യൂട്ടർ, ഇൻസ്ട്രമെന്റേഷൻ വിഭാഗങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ അനിവാര്യം. 10,900 രൂപ സ്റ്റൈപെന്റ് ലഭിക്കും.
🌐ട്രേഡ് അപ്രന്റിസ് വിഭാഗത്തിൽ മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, വെൽഡർ, ഇൻസ്ട്രുമെന്റ് മെക്കാനിക് തസ്തികളിലെ നിയമനത്തിന് ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ വേണം. 10,560 രൂപയാണ് സ്റ്റൈപൻഡ്.
🌐ട്രേഡ് അപ്രന്റിസ് വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ്-കെമിക്കൽ പ്ലാന്റ് നിയമനത്തിന് ബിഎസ്‌സി കെമിസ്ട്രിയാണ് യോഗ്യത. 10,560 രൂപ സ്റ്റൈപൻഡ് ലഭിക്കും.
2021-25 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയവരാകണം അപേക്ഷകർ. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 26. കൂടുതൽ വിവരങ്ങൾക്ക്‌ http://hoclindia.com സന്ദർശിക്കുക.

Follow us on

Related News