പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളം

Nov 19, 2025 at 5:58 am

Follow us on

തിരുവനന്തപുരം:പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികളിലേക്ക് നിയമനം നടത്തുന്നു. കേരളം ഒഴികെയുള്ള സംസ്ഥാന ങ്ങളിലാണ് നിയമനം. ആകെ 750 ഒഴിവുകാണുള്ളത്. 48,480 രൂപ മുതൽ 85,920 രൂപവരെയാണ് ശമ്പളം. തമിഴ്നാട്ടിൽ 85, കർണാടകയിൽ 85 ഒഴിവുകൾ വീതം ഉണ്ട്. അപേക്ഷകർക്ക് അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം. ഒരാൾക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രം അപേക്ഷിക്കാൻ കഴിയൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഷെഡ്യൂൾഡ് കമേഴ്ഷ്യൽ ബാങ്കിൽ, റീജനൽ റൂറൽ ബാങ്കിൽ ക്ലറിക്കൽ, ഓഫിസർ തസ്തികയിൽ കുറഞ്ഞത് ഒരുവർഷത്തെ  പ്രവൃത്തിപരിചയം അനിവാര്യം. അപേക്ഷകരുടെ പ്രായപരിധി 20 വയസ് മുതൽ 30 വയസ് വരെ. കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ കോഴിക്കോട് നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷ നൽകാനും https://pnb.bank.in/recruitment സന്ദർശിക്കുക.

Follow us on

Related News