പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടി

Oct 24, 2025 at 4:05 pm

Follow us on

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ
ഒരു സ്‌കൂൾ പോലും അടച്ചുപൂട്ടില്ലെന്നും ഇത്തരത്തിലുള്ള വിമർശനം അടിസ്ഥാന രഹിതമാണെന്നും മന്ത്രി വി.ശിവൻകുട്ടി. ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച സ്‌കൂളുകൾ ഏറ്റെടുത്ത് സംരക്ഷിക്കുകയും, അതിന്റെ ഫലമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 9 വർഷം കൊണ്ട് 11 ലക്ഷം പുതിയ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത സർക്കാരാണിത്. സ്‌കൂളുകൾ പൂട്ടാനല്ല, നിലവിലുള്ളവയെ മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് പിഎം ശ്രീ പദ്ധതിയിലൂടെ ലഭിക്കുന്ന പണം സർക്കാർ വിനിയോഗിക്കുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പിഎം ശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

തിരുവനന്തപുരം:പിഎം ശ്രീയിൽ ഒപ്പുവച്ച കേരള സർക്കാരിന് അഭിനന്ദനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കിയ പിഎം ശ്രീ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും പിഎം ശ്രീയിൽ ഒപ്പുവച്ച കേരളത്തെ അഭിനന്ദിക്കുന്നു എന്നും ചൂണ്ടിക്കട്ടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ കുറിപ്പ് പങ്കുവെച്ചത്. പദ്ധതിയുടെ ഒരുമിച്ചുള്ള നടത്തിപ്പിലൂടെ കേരളത്തിന്റെ നിലവിലെ വിദ്യാഭ്യാസ നിലവാരം ഉയരുമെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെ തുടർന്ന് പ്രതിപക്ഷ സംഘടനകളും സിപിഐയും നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അഭിനനന്ദനം അർപ്പിച്ചത്.


2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎം ശ്രീ പദ്ധതി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്.
എന്നാൽ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടുന്നതിനെതിരെ സിപിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവാദങ്ങൾക്കൊടുവിലാണ് കേരളം പദ്ധതിയിൽ ഒപ്പുവച്ചത്.

Follow us on

Related News

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

കൊല്ലം: പാഠഭാഗം എഴുതിയില്ലെന്ന്  ചൂണ്ടിക്കാട്ടി സ്വകാര്യ ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പ്ലസ് വൺ...