പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

മുഴുവന്‍ ക്ലാസ് മുറികളും എസി..സോളാർ സംവിധാനം: മലപ്പുറത്തെ ഗവ.എല്‍പി സ്‌കൂള്‍ കാണൂ

Oct 13, 2025 at 1:31 pm

Follow us on

മലപ്പുറം: മുഴുവനായും ശീതീകരിച്ച ക്ലാസുമുറികളോടുകൂടി ആധുനിക സൗകര്യങ്ങളുള്ള ഗവ. എല്‍പി സ്‌കൂൾ കാണണോ? മലപ്പുറത്തേയ്ക്ക്‌ വരൂ.. നൂറു വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂള്‍ ഇപ്പോൾ കണ്ടാൽ നോക്കി നിന്നുപോകും. നേരത്തെ അപകടാവസ്ഥയിലായതിനാല്‍ വിദ്യാഭ്യാസ വകുപ്പ് പ്രവേശന അനുമതി നിഷേധിച്ച സ്കൂളാണ് ഇപ്പോൾ എയര്‍ കണ്ടീഷന്‍ ചെയ്ത് പുതിയ ലുക്കിൽ തലയുയർത്തി നിൽക്കുന്നത്. സ്‌കൂളിലെ എട്ട് പഴയ ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്എംറൂം എന്നിവയുള്‍പ്പെടെ കെട്ടിടവും മുഴുവനും എയര്‍ കണ്ടീഷന്‍ ചെയ്താണ് നവീകരിച്ചിരിക്കുന്നത്. മുപ്പത്തിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിൽ 3 നിലകളിലാണ് സ്കൂൾ. സാധാരണ ബെഞ്ചുകളില്‍ നിന്നും ഡെസ്‌കുകളില്‍ നിന്നും വ്യത്യസ്തമായി, വിദ്യാര്‍ഥികള്‍ക്കായി ആധുനിക എഫ്ആര്‍പി. ബെഞ്ചുകളും ഡെസ്‌കുകളും ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഓരോ നിലയിലും

. അകുംൻഡ്ജ്വാ അങ്ങ്ട്ട ര്‍ കിയോസ്‌കുകള്‍, എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റല്‍ സ്‌ക്രീനുകള്‍, സംയോജിത ശബ്ദ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉണ്ട്. മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കാടേരി, വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. നാജിയ ശിഹാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ വാങ്ങിയ സ്ഥലത്താണ് സ്കൂളിനായി ആധുനിക കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്ലാസ് മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ പാദരക്ഷകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ഷൂ റാക്കുകള്‍, ഓരോ ക്ലാസ് മുറിയിലും പ്രത്യേക ലൈബ്രറികള്‍ തുടങ്ങിയവയുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി മുനിസിപ്പാലിറ്റി അഞ്ച് കോടി രൂപ ചെലവഴിച്ചു. എയര്‍ കണ്ടീഷനിങ്, സോളാര്‍ സിസ്റ്റം, ആധുനിക സ്‌കൂള്‍ ഫര്‍ണിച്ചര്‍, ചുറ്റുമതിലിനുള്ള സൗകര്യം, ഇന്റര്‍ലോക്ക് തുടങ്ങിയവയുടെ നിര്‍മാണത്തിനായി പി. ഉബൈദുള്ള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപയും അനുവദിച്ചു. സ്കൂൾ അടുത്ത ദിവസം നാടിന് സമർപ്പിക്കും.

Follow us on

Related News