തിരുവനന്തപുരം:സോഷ്യൽ മീഡിയ വഴി തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിലാണ് സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഈ പ്രചരണം അടിസ്ഥാന രഹിതമാണ്. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികളിൽ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഇന്ന് പുറത്തിറക്കി. സ്കൂൾ ഒന്നാംപാദ വാർഷിക പരീക്ഷകൾ ഓഗസ്റ്റ് 20ന് ആരംഭിക്കും. 20മുതൽ 27വരെയാണ് ഒന്നാം പാദ വാർഷിക പരീക്ഷകൾ നടക്കുക. അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 11ന് ആരംഭിക്കും. 11മുതൽ 18വരെയാണ് അർദ്ധവാർഷിക പരീക്ഷകൾ നടക്കുക.
ഈ വർഷത്തെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22 മുതൽ നടക്കും. പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷ കൾ 2026 ഫെബ്രുവരി 16 മുതൽ 23 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്കൂൾ വാർഷിക പരീക്ഷകൾ 2026 മാർച്ച് 2 മുതൽ 30വരെ നടക്കും.







.jpg)
.jpg)


