പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പെരുന്നാൾ ആഘോഷം : നാളെ അവധി പ്രഖ്യാപിച്ചു

Jun 5, 2025 at 7:43 pm

Follow us on

തിരുവനന്തപുരം: പെരുന്നാൾ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി മന്ത്രി വി. ശിവൻകുട്ടി. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ഉള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6)അവധി ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ ആറിന് അവധി പ്രഖ്യാപിച്ചു. മന്ത്രി ആർ ബിന്ദുവാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ ജൂൺ ആറിന് പ്രഖ്യാപിച്ചിരുന്ന അവധി ജൂൺ ഏഴിലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ശനിയാഴ്ച അവധിയായ സാഹചര്യത്തിൽ നാളെയും അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസം മന്ത്രിമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 19ന് പൊതുഅവധി

മലപ്പുറം:നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 19ന് പൊതുഅവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19നാൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ശമ്പളത്തോട് കൂടിയ അവധിയായും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോടുകൂടിയ അവധിയായി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മീഷണർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...