പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

സ്കൂൾ തസ്തിക നിർണയ നടപടികൾ വേഗത്തിൽപൂർത്തിയാക്കും: വി.ശിവൻകുട്ടി

May 29, 2025 at 2:39 pm

Follow us on

തിരുവനന്തപുരം:2025-26 അക്കാദമിക വർഷത്തെ സ്കൂൾ തസ്തിക നിർണയ നടപടികൾ ജൂൺ 10മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി
ആറാം പ്രവർത്തി ദിനമായ 2025 ജൂൺ 10 ന് വാലിഡ് യു.ഐ.ഡി. ഉള്ള കുട്ടികളുടെ എണ്ണം, മറ്റു വിവരങ്ങൾ എന്നിവ സമ്പൂണയിൽ കൃത്യമായി രേഖപ്പെടുത്തുന്നതിനു എല്ലാ മാനേജർമാർക്കും, പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ അധികാരികൾക്കും നിർദേശം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

2025 മെയ് 14 ലെ സർക്കുലർ പ്രകാരം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തസ്തിക നിർണയ നടപടികൾ
പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദ്ദേശം എല്ലാ അധികാരികൾക്കും നൽകുന്നതിനു വേണ്ട തുടർ നടപടികൾ ഡയറക്ടർ തലത്തിൽ
സ്വീകരിച്ചു വരുന്നു. 202-25 വർഷത്തെ തസ്തിക നിർണയം 2024 ജൂലൈ 15ന് പൂർത്തീകരിച്ച് തസ്തിക നിർണയ ഉത്തരവുകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് എച്ച്.എസ്.ടി.(ഇംഗ്ലീഷ്)-നെ ഭാഷാ
വിഷയമായി കണക്കാക്കി, പിരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തണമെന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിന്യായം പാലിച്ചുകൊണ്ട് തസ്തിക നിർണയം നടത്തുന്നതിനു 2024 ഒക്‌ടോബർ 31 വരെ സർക്കാർ സമയം ദീർഘിപ്പിച്ചു നൽകുകയും, അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ
എല്ലാ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലും തസ്തിക നിർണയം പൂർത്തിയാക്കുകയും ചെയ്തിരുന്നു.


കെ.ഇ.ആർ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12-ൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ, അധിക തസ്തികകളും ഡിവിഷനുകളും അനുവദിക്കേണ്ടത് സർക്കാർ തലത്തിൽ ആയതിനാൽ സംസ്ഥാനത്തെ അഞ്ഞൂറ്റി അമ്പത്തി രണ്ട് സർക്കാർ മേഖലയിലും അറുന്നൂറ്റി അമ്പത്തിയെട്ട് എയിഡഡ്
മേഖലയിലുമായി ആകെ ആയിരത്തി
ഇരുന്നൂറ്റി പത്ത് (1210) സ്‌കൂളുകളിൽ നിന്നും സർക്കാർ മേഖലയിൽ തൊള്ളായിരത്തി പതിനഞ്ചും എയിഡഡ് മേഖലയിൽ ആയിരത്തി മുന്നൂറ്റി നാലും ഉൾപ്പെടെ ആകെ രണ്ടായിരത്തി ഇരുന്നൂറ്റി പത്തൊമ്പത് (2219) അധിക തസ്തികകൾ അനുവദിക്കുന്നതിനു ആവശ്യമായ പ്രപ്പോസൽ ശിപാർശ സഹിതം പൊതു
വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...