മലപ്പുറം: മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട് എന്നിവയിൽ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമിയുടെ സ്കൂള്‍ ഓഫ് മാപ്പിള ആര്‍ട്സിലാണ് പ്രവേശനം. മാപ്പിളകല അക്കാദമി നേരിട്ട് നടത്തുന്ന കൊണ്ടോട്ടി, നാദാപുരം കേന്ദ്രങ്ങള്‍ക്കു പുറമെ അക്കാദമിയുടെ അഫിലിയേറ്റഡ് കേന്ദ്രങ്ങളിലും കോഴ്സുകള്‍ ഉണ്ട്. അഫിലിയേറ്റഡ് കേന്ദ്രങ്ങളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ അതത് കേന്ദ്രങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. ജൂണ്‍ 15 വരെ അപേക്ഷ നൽകാം. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്. അപേക്ഷാഫോറം അക്കാദമിയില്‍നിന്ന് നേരിട്ടും ഓണ്‍ലൈൻ വഴിയും ലഭിക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ നിബന്ധനകള്‍ക്കു വിധേയമായി ഇളവ് അനുവദിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് 04832 711432, 7902 711432

സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട...