തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
2025ഫെബ്രുവരിയിൽ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ് . എൽഎസ്എസിന് അകെ 108421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി . വിജയശതമാനം 28.02 ആണ്. യുഎസ്എസിന് 91151കുട്ടികൾ പരീക്ഷ എഴുതിയതിൽ 38782കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 42.55 ആണ്. 1640 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി.
എസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽ
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, സേ-പരീക്ഷകളുടെ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ബുധനാഴ്ച്‌ച ആരംഭിച്ച് ജൂൺ 5ന് വ്യാഴാഴ്‌ച അവസാനിക്കും. പരീക്ഷകൾ സംബന്ധിച്ചുളള വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്. പരീക്ഷാ വിജ്‌ഞാപനങ്ങൾ https://sslcexam.kerala.gov.in, https://ths/cexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം.