പ്രധാന വാർത്തകൾ
വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

അവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളും

Apr 19, 2025 at 6:00 pm

Follow us on

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അവധിക്കാല അധ്യാപക സംഗമത്തിന് ഏപ്രിൽ 29ന് തുടക്കമാകും.സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് അധ്യാപകരെ കൂടുതൽ പ്രാപ്ത‌രാക്കുന്നതിനായുള്ള വിപുലമായ പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എസ്.സി.ഇ.ആർ.ടി, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ്, കൈറ്റ് എന്നിവയുടെ നേത്യത്വത്തിലാണ് ഏപ്രിൽ 29 മുതൽ അധ്യാപക സംഗമം നടക്കുന്നത്. മെയ് 3ന് ഒന്നാം ഘട്ടം അവസാനിക്കും. എച്ച്.എസ് വിഭാഗം എസ്. ആർ.ജി രണ്ടാം ഘട്ടം മെയ് 5/6 തീയതികളിൽ ആരംഭിച്ച് 10/11 തീയതികളിൽ അവസാനിക്കും. എസ്.ആർ.ജി ശാക്തീകരണം റസിഡൻഷ്യലായി 5 ദിവസമാണ് നടത്തുന്നത്. ഈ വർഷം ഹൈസ്‌കൂൾ വിഭാഗ ത്തിൽ ഡി.ആർ.ജി ഒഴിവാക്കി കൂടുതൽ എസ്.ആർ.ജി അംഗങ്ങളെ പങ്കെടുപ്പിച്ചുള്ള അധ്യാപക പരീശിലനത്തിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ഡി.ആർ.ജി പരി ശീലനം ഒഴിവാക്കുന്ന സാഹചര്യത്തിൽ കൂടുതൽ എസ്.ആർ.ജി അംഗങ്ങളെ ഓരോ വിഷയത്തിലും ഉൾപ്പെടുത്തി രണ്ടു സ്പെല്ലുകളായി (ആവശ്യമുള്ള വിഷയങ്ങൾക്കുമാത്രം) സംഘടിപ്പിക്കും.

കോർ എസ്.ആർ.ജി, എസ്.ആർ.ജി അംഗങ്ങൾ അധ്യാപക പരിശീലനങ്ങൾക്കും നേത്യത്വം നൽകേണ്ടതാണ്. എസ്.ആർ.ജി പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് മെയ് 6 മുതൽ 10 വരെ തീയതികളിൽ എൽ.പി, യു.പി വിഭാഗങ്ങളിലെ വിവിധ ക്ലാസുകളിൽ/വിഷയങ്ങളിൽ ഡി.ആർ.ജി പരീശീലനം സമഗ്ര ശിക്ഷാ കേരളം, ഡയറ്റ്, കൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കേണ്ടതാണ്. 2025 മെയ് 13 മുതൽ മെയ് 17 വരെയും മെയ് 19 മുതൽ 23 വരെയുമുള്ള തിയതികളിൽ അധ്യാപക സംഗമങ്ങൾ (അഞ്ചു ദിവസം) പരമാവധി രണ്ടു സ്പെല്ലുകളിലായി പൂർത്തിയാക്കേണ്ടതാണ്. എൽ.പി, യു.പി, ഹൈസ്‌കൂൾ എസ്.ആർ.ജി പരിശീ ലനത്തിന്റെ ചുമതല എസ്.സി.ഇ.ആർ.ടിയ്ക്കും എൽ.പി. യു.പി ഡി.ആർ.ജി പരിശീലനത്തിന്റേയും 1 മുതൽ 10 വരെ ക്ലാസുകളിലെ ബി.ആർ.സി/വിദ്യാഭ്യാസജില്ലാതല അധ്യാപക സംഗമങ്ങളുടേയും നിർവഹണ ചുമതല സമഗ്ര ശിക്ഷാ കേരളത്തിനുമായിരിക്കും.

പരിശീലന കാലയളവ്
🌐അഞ്ചുദിവസത്തെ അവധിക്കാല സംഗമം (നോൺ റസിഡൻഷ്യൽ)
🌐അഞ്ചു ക്ലസ്റ്റർതല പരിശീലനങ്ങൾ
🌐ഇങ്ങനെ പത്ത് ദിവസത്തെ പരിശീലനത്തിനു പുറമെ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗി ച്ചുള്ള അക്കാദമിക പിന്തുണാരീതികൾ പ്രയോജനപ്പെടുത്തണം.
🌐ഓരോ ക്ലാസിലും ഉണ്ടായ പഠന മികവുകൾ പങ്കിടുന്നതിനായുള്ള സെമിനാറുകൾ പ്രാദേശികമായി സംഘടിപ്പിക്കാവുന്നതാണ്.

Follow us on

Related News