പ്രധാന വാർത്തകൾ
പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധികേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽKEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണംഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണംകാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സംഘടനാ സമരങ്ങൾക്ക് നിരോധനംകീം റാങ്ക് പട്ടിക: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ

ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും

Apr 6, 2025 at 6:00 am

Follow us on

തിരുവനന്തപുരം: സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകളിലെ തെറ്റുകളും അബദ്ധങ്ങളും പ്രചരിപ്പിക്കരുതെന്നും കുട്ടികളെ കളിയാക്കരുതെന്നും നിർദേശം. ഉത്തര പേപ്പറുകളിലെ ഇത്തരം തമാശകളും തെറ്റുകളും പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ പങ്കുവെക്കരുത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയ ജോലികൾ പുരോഗമിക്കുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ഉത്തരക്കടലാസിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നേരത്തേ ഉത്തരവുണ്ട്. കുട്ടികളുടെ തെറ്റുകളും പരീക്ഷാ പേപ്പറിൽ എഴുതിവെച്ച തമാശകളും പുറത്തുവിടുന്നത് കുട്ടികളുടെ അവകാശ ലംഘനമായി കണക്കാക്കി ബാലാവകാശ കമ്മിഷന്‍ സ്വയം കേസെടുക്കാൻ സാധ്യതയുണ്ട്. പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്വയംവിശകലനം നടത്താന്‍ പറയുമ്പോഴും ഉപന്യാസവും കത്തും തയ്യാറാക്കാന്‍ പറയുമ്പോഴുമൊക്കെയാണ് കൂടുതലായി തെറ്റുകളും തമാശകളും കടന്നു വരാറുള്ളത്. എന്നാൽ ഇവയ്ക്ക് രഹസ്യ സ്വഭാവം നൽകണമെന്നാണ് മൂല്യനിർണയത്തിലെത്തുന്ന അധ്യാപകർക്കുള്ള കർശന നിർദേശം.

Follow us on

Related News

പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  

പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച...