പ്രധാന വാർത്തകൾ
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രിഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാംഅവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളുംജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജുവിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കുംഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇസർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർLSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

Mar 31, 2025 at 6:25 pm

Follow us on

തി​രു​വ​​ന്ത​പു​രം: വേനൽ അവധിക്കായി സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ തലസ്ഥാനത്ത് അവധിക്കാല പരിശീലന ക്യാമ്പുകൾക്ക് തുടക്കമാകുന്നു. ഏ​പ്രി​ല്‍ ആ​ദ്യ വാ​രം മു​ത​ല്‍ വിവിധ അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാമ്പുകൾ ആ​രം​ഭി​ക്കും. ശി​ശു​ക്ഷേ​മ സ​മി​തി, ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​ന്‍, ഗു​രു​ഗോ​പി​നാ​ഥ് ന​ട​ന​ഗ്രാ​മം തു​ട​ങ്ങി വിവിധ കേ​ന്ദ്ര​ങ്ങ​ളി​ൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ശി​ശു​ക്ഷേ​മ സ​മി​തിയുടെ കിളിക്കൂട്ടം
🌐സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ‘കി​ളി​ക്കൂ​ട്ടം’ എ​ന്ന പേ​രി​ൽ തിരുവനന്തപുരം ഗ​വ. മോ​ഡ​ൽ എ​ൽ.​പി സ്‌​കൂ​ളി​ൽ പ്ര​ത്യേ​ക പ്രോ​ഗ്രാം ത​യ്യാ​റാ​ക്കി​യാ​ണ് ര​ണ്ടു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന അ​വ​ധി​ക്കാ​ല ക്യാ​മ്പ്‌ ന​ട​ത്തു​ക. വി​വി​ധ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ൾ​ക്കു പു​റ​മേ അ​ഭി​ന​യം, സം​ഗീ​തം, നൃ​ത്തം, ചി​ത്ര​ര​ച​ന, വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ, ശാ​സ്ത്രം, ഫി​ലിം എ​ഡി​റ്റി​ങ്, റോ​ബോ​ട്ടി​ക്ക്, ക​രാ​ട്ടെ ഇ​വ​യി​ൽ പ​രി​ശീ​ല​ന​വും അ​റി​വും കൂ​ടാ​തെ വി​ശി​ഷ്ട വ്യ​ക്തി​ക​ളു​മാ​യി സം​വാ​ദം, വി​നോ​ദ യാ​ത്ര, ഭാ​ഷാ അ​റി​വ്, പ്ര​കൃ​തി അ​റി​വ്, പു​സ്ത‌​ക പ​രി​ച​യം ഇ​വ​യെ​ല്ലാം ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി​രി​ക്കും. 9മു​ത​ൽ 16 വ​യ​സുവ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം.

ജ​വ​ഹ​ര്‍ ബാ​ല​ഭ​വന്റെ’കളിമുറ്റം’

🌐ഏപ്രിൽ 2മുതൽ ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ ‘ക​ളി​മു​റ്റം’ എ​ന്ന പേരിൽ അ​വ​ധി​ക്കാ​ല ക്യാ​മ്പ്‌ ആരംഭിക്കും. ഇതിന്റെ പ്രവേ​ശ​നോ​ത്സ​വം നാളെ (ഏ​പ്രി​ല്‍ ഒ​ന്നി​ന്) വൈ​കി​ട്ട് 5ന്‌ ​മ​ന്ത്രി ജി.​ആ​ര്‍ അ​നി​ൽ ഉ​ദ്ഘാ​ട​നം ചെയ്യും. എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളിലും രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ അഞ്ച് വ​രെ​യു​ള്ള ര​ണ്ടു ബാ​ച്ചു​ക​ള്‍ ഉണ്ടാകും. കുട്ടികൾക്ക്വാ ​ഹ​ന സൗക​ര്യവും ല​ഭ്യ​മാ​ണ്.

​നാല് വയസ് മു​ത​ല്‍ ആ​റ് വ​യ​സ് വ​രെ

🌐ചി​ത്ര​ര​ച​ന, ല​ളി​ത​ഗാ​നം, നാ​ടോ​ടി​നൃ​ത്തം, മ​ല​യാ​ള ഭാ​ഷാ പ​രി​ച​യം, സി​നി​മാ​റ്റി​ക് ഡാ​ന്‍സ്.

🌐സ്പോ​ക്ക​ണ്‍ ഹി​ന്ദി, ല​ളി​ത​ഗാ​നം, ത​ബ​ല, നാ​ടോ​ടി​നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ന്‍സ്, സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ്, മ​ല​യാ​ള ഭാ​ഷാ​പ​രി​ച​യം, ക്രാ​ഫ്റ്റ്, ക​ള​രി​പ്പ​യ​റ്റ്, നാ​ട​കം, ചി​ത്ര​ര​ച​ന, ശി​ല്‍പ​നി​ര്‍മ്മാ​ണം, റോ​ള​ര്‍ സ്ക്കേ​റ്റി​ങ്, യോ​ഗ, ക​രാ​ട്ടെ, അ​ബാ​ക്ക​സ്.

7വയസുള്ള കുട്ടികൾക്ക്

🌐ശാ​സ്ത്രീ​യ സം​ഗീ​തം, ല​ളി​ത​ഗാ​നം, നാ​ടോ​ടി​നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ന്‍സ്, സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ്, മ​ല​യാ​ള ഭാ​ഷാ​പ​രി​ച​യം, ക്രാ​ഫ്റ്റ്, എം​ബ്രോ​യി​ഡ​റി, ക​ള​രി​പ്പ​യ​റ്റ്, നാ​ട​കം, ചി​ത്ര​ര​ച​ന, ശി​ല്‍പ​നി​ര്‍മ്മാ​ണം, റോ​ള​ര്‍ സ്ക്കേ​റ്റി​ങ്, ത​ബ​ല, ഹാ​ര്‍മോ​ണി​യം, മൃ​ദം​ഗം, യോ​ഗ, ഭ​ര​ത​നാ​ട്യം, സ്പോ​ക്ക​ണ്‍ ഹി​ന്ദി, ക​രാ​ട്ടെ, അ​ബാ​ക്ക​സ്.

8മുതൽ16 വ​യ​സ്‌ വ​രെ

🌐കു​ട്ടി​ക​ള്‍ക്ക് മൂ​ന്ന് വി​ഷ​യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാം. യോ​ഗ , ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ സം​ഗീ​തം, നാ​ടോ​ടി​നൃ​ത്തം, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, സി​നി​മാ​റ്റി​ക് ഡാ​ന്‍സ്, സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ്, മ​ല​യാ​ള ഭാ​ഷാ​പ​രി​ച​യം, ക്രാ​ഫ്റ്റ്, എം​ബ്രോ​യി​ഡ​റി, ക​ള​രി​പ്പ​യ​റ്റ്, നാ​ട​കം, ചി​ത്ര​ര​ച​ന, ശി​ല്‍പ​നി​ര്‍മ്മാ​ണം, റോ​ള​ര്‍ സ്ക്കേ​റ്റി​ങ്, ത​ബ​ല, ഹാ​ര്‍മോ​ണി​യം, മൃ​ദം​ഗം, വീ​ണ, വ​യ​ലി​ന്‍, കീ​ബോ​ര്‍ഡ്, ഗി​ത്താ​ര്‍, സ്പോ​ക്ക​ണ്‍ ഹി​ന്ദി, ക​രാ​ട്ടെ, അ​ബാ​ക്ക​സ്, ഇ​ല​ക്ട്രോ​ണി​ക്സ് (10 വ​യ​സ് മു​ത​ല്‍). ഫോ​ണ്‍- 2316477, 8590774386.

സെ​ൻ​ട്ര​ൽ ലൈ​ബ്ര​റിയുടെ ‘സമ്മർ സ്കൂൾ’
🌐സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ‘സമ്മർ സ്കൂൾ’ എന്ന പേരിൽ അ​വ​ധി​ക്കാ​ല ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് ഏപ്രി​ല്‍ 22 മു​ത​ല്‍ മെ​യ് 21വ​രെ ന​ട​ക്കും. ഏ​പ്രി​ല്‍ ര​ണ്ടി​ന് ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. 300 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. രാ​വി​ലെ 10.30 മു​ത​ല്‍ 3.30 വ​രെ​യാ​ണ് സ​മ​യം. ആ​റാം ക്ലാ​സ് മു​ത​ല്‍ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള​വ​ർ​ക്ക്‌ പ​ങ്കെ​ടു​ക്കാം. വി​വി​ധ പ​രി​ശീ​ന ക്ലാ​സു​ക​ള്‍, മ​ത്സ​ര​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍, നാ​ട​കം പ​രി​ശീ​ല​നം, സം​ഗീ​തം , ചി​ത്ര​ര​ച​ന തു​ട​ങ്ങി ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​കും. ഫോ​ണ്‍- 9895322895, 0471 2322895

മ​ല​യാ​ളം പ​ള്ളി​ക്കൂ​ടം
🌐മ​ല​യാ​ള​ത്തി​ൽ സാ​മൂ​ഹി​ക​വി​ഷ​യ​ങ്ങ​ളും നാ​ട​ന്‍ക​ളി​ക​ളും നൈ​പു​ണ്യ വി​ക​സ​ന പ​രി​പാ​ടി​ക​ളു​മാ​യി മ​ല​യാ​ളം പ​ള്ളി​ക്കൂ​ട​ത്തി​ന്റെ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ള്‍ ഏ​പ്രി​ല്‍ ആ​റി​ന് ആ​രം​ഭി​ക്കും. തൈ​ക്കാ​ട് ഗ​വ. മോ​ഡ​ല്‍ എ​ച്ച്.​എ​സ്.​എ​ല്‍.​പി സ്കൂ​ളി​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്നു വ​രെ​യാ​ണ് ക്ലാ​സ്. മേ​യ് 31 വ​രെ​യാ​ണ് അ​വ​ധി​ക്കാ​ല ക്ലാ​സ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ http://malayalampallikkoodam.com എ​ന്ന വെ​ബ്സൈ​റ്റി​ല്‍. 9188863955 എ​ന്ന വാ​ട്ട്സ് ആ​പ്പ് ന​മ്പ​റി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ക്കാം.

ക​ളി​യും ചി​രി​യും
🌐ഗു​രു ഗോ​പി​നാ​ഥ് ന​ട​ന​ഗ്രാ​മ​ത്തി​ൽ ‘ക​ളി​യും ചി​രി​യും’ അ​വ​ധി​ക്കാ​ല ക്യാ​മ്പ് ഏ​പ്രി​ൽ ര​ണ്ടി​ന് ആ​രം​ഭി​ക്കും. ദൈ​നം​ദി​ന ക്യാ​മ്പി​നൊ​പ്പം യോ​ഗ പ​രി​ശീ​ല​നം, വി​ശി​ഷ്ട വ്യ​ക്തി​ക​ളു​മാ​യു​ള്ള സം​വാ​ദം, അ​ഭി​മു​ഖം, ച​ല​ച്ചി​ത്ര പ​ഠ​ന ആ​സ്വാ​ദ​ന ക്യാ​മ്പ്, വി​നോ​ദ​യാ​ത്ര, പു​സ്ത​ക പ​രി​ച​യം തു​ട​ങ്ങി​യ​വ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2364771, 8547913916

നാ​ട്യ​ക​ലാ സ​ഹ​ക​ര​ണ പ​ഠ​ന​കേ​ന്ദ്രം
🌐ചി​ത്തി​ര തി​രു​നാ​ൾ സം​ഗീ​ത നാ​ട്യ​ക​ലാ സ​ഹ​ക​ര​ണ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ അ​വ​ധി​ക്കാ​ല ക്ലാ​സി​ൽ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ഡി, വീ​ണ, ശാ​സ്ത്രീ​യ സം​ഗീ​തം, വ​യ​ലി​ൻ, ചി​ത്ര​ര​ച​ന തു​ട​ങ്ങി​യ​വ​യു​ണ്ട്‌. മാ​ർ​ച്ച്‌ 31 മു​ത​ല്‍ മെ​യ് 31 വ​രെ​യാ​ണ് പ​രി​ശീ​ല​നം. ഇ​ഷ്ട​മു​ള്ള മൂ​ന്ന് വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കാം. ഫോ​ൺ: 9400461190.

കാ​യി​ക പ​രി​ശീ​ല​നം
🌐തൈ​ക്കാ​ട് മോ​ഡ​ല്‍ സ്കൂ​ളി​ല്‍ ക്രി​ക്ക​റ്റ്, ഹോ​ക്കി, ഫു​ട്​​ബോ​ള്‍, ബാ​സ്ക്ക​റ്റ് ബോ​ള്‍ എ​ന്നി​വ​യി​ല്‍ അ​വ​ധി​ക്കാ​ല പ​രി​ശീ​ല​നം ന​ല്‍കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഏ​പ്രി​ല്‍ 30 വ​രെ​യാ​ണ് ക്ലാ​സ്. ഫോ​ണ്‍- 9495826539.

Follow us on

Related News