തിരുവനന്തപുരം: ഹൈസ്കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ഉണ്ടാകും. കുട്ടികളുടെ പത്രവായന മികവിനും മാർക്ക് നൽകും. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, ഭാഷ വിഷയങ്ങൾ എന്നിവയിൽ വർത്തമാന പത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. പാഠപുസ്തകങ്ങളിലെ പഠനത്തിനൊപ്പം കുട്ടികളുടെ സാമൂഹിക-വൈകാരിക തലവും വിലയിരുത്തി മാർക്കിടാനാണ് നിർദേശം.

കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം
തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യത നേടാതെ ജോലിയിൽ തുടരുന്ന...