പ്രധാന വാർത്തകൾ
മാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി

10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?

Mar 4, 2025 at 7:00 pm

Follow us on

തിരുവനന്തപുരം: സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകളിൽ അടുത്ത അധ്യയന വർഷം മുതൽ ബേസിക് കാൽക്കുലേറ്റർ അനുവദിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ശുപാർശകൾ തയാറാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചിരുന്നു. അന്തിമ തീരുമാനം വന്നാൽ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ബേസിക് കാൽക്കുലേറ്റർ ഉപയോഗിച്ച് പരീക്ഷ എഴുതാം.

12-ാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയിൽ ബേസിക് കാൽക്കുലേറ്റർ ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിലാണ് അഭിപ്രായം ഉയർന്നത്. പിന്നീട് പത്താം ക്ലാസ് കൂടി പരിഗണിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളുടെ ബോർഡ്‌ പരീക്ഷകളിൽ കാൽക്കുലേറ്റർ അനുവദിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. കാൽക്കുലേറ്റർ അനുവദിക്കുന്നത് വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുമെന്നും അഭിപ്രായമുയർന്നു. ആവശ്യമുള്ള വിഷയങ്ങൾക്കെല്ലാം കാൽക്കുലേറ്റർ അനുവദിക്കുന്നതാണു പരിഗണനയിലുള്ളത്.

Follow us on

Related News