തിരുവനന്തപുരം:സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഇനിമുതൽ അധ്യാപകർ വിദ്യാർഥികൾക്ക് തിരിച്ചു നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ മൂല്യനിർണ്ണയത്തിനു നൽകുന്ന ഉത്തരക്കടലാസുകൾ പല അധ്യാപകരും തുറന്നു നോക്കുന്നില്ലെന്നും മാർക്ക് ഇടുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് തടയാനാണ് എല്ലാ കുട്ടികളുടെയും ഉത്തരപേപ്പർ കുട്ടികൾ വഴി രക്ഷിതാക്കൾക്ക് കൈമാറണം എന്ന് മന്ത്രി നിർദേശിച്ചത്.
അധ്യാപകർ വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി ഓരോ കുട്ടികളുടെയും മികവ് രക്ഷിതാക്കളിൽ എത്തിക്കണം. കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി വിദ്യാർഥികൾക്ക് വീട്ടിലേക്ക് കൊടുത്തുവിടണം. ഉത്തരപേപ്പറുകൾ വീട്ടുകാരെക്കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
- കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ
- എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻ
- ഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹം
- ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ
- ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ