തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ CBSE 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) ഔദ്യോഗിക വെബ്സൈറ്റായ http://cbse.gov.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ സ്കൂളുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തു നൽകും. പരീക്ഷകൾ ഫെബ്രുവരി 15 മുതലാണ് ആരംഭിക്കുന്നത്. ഈ വർഷം, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 8,000 സ്കൂളുകളിൽ നിന്നായി 44 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം
- പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?
- പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം
- ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന ലിങ്കുകൾ ഇതാ
- താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം










