തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നുമുതൽ ആരംഭിക്കും. ബോർഡ് പരീക്ഷയ്ക്കു മുന്നോടിയായുള്ള പ്രാക്റ്റിക്കൽ പരീക്ഷയുടെ തീയതി ക്രമം സ്കൂളുകൾക്കു തീരുമാനിക്കാം. പ്രാക്റ്റിക്കൽ പരീക്ഷകൾ ഫെബ്രുവരി 14നകം പൂർത്തിയാക്കണം. ഈ തീയതിക്കുള്ളിൽ പ്രാക്റ്റിക്കൽ പരീക്ഷയുടെ മാർക്കുകൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയുകയും വേണം. 10-ാം ക്ലാസിൽ സ്വന്തം സ്കൂളുകളിലെ അധ്യാപകർക്ക് പ്രാക്ടിക്കൽ പരീക്ഷ നടത്താം. 12-ാം ക്ലാസിൽ പരീക്ഷയ്ക്ക് എക്സ്റ്റേണൽ എക്സാമിനർമാരെ സിബിഎസ്ഇ ബോർഡ് നിയോഗിക്കും.
- പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം
- പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?
- പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം
- ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന ലിങ്കുകൾ ഇതാ
- താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം








