സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നുമുതൽ

Dec 4, 2024 at 3:10 am

Follow us on

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നുമുതൽ ആരംഭിക്കും. ബോർഡ് പരീക്ഷയ്ക്കു മുന്നോടിയായുള്ള പ്രാക്റ്റിക്കൽ പരീക്ഷയുടെ തീയതി ക്രമം സ്‌കൂളുകൾക്കു തീരുമാനിക്കാം. പ്രാക്റ്റിക്കൽ പരീക്ഷകൾ ഫെബ്രുവരി 14നകം പൂർത്തിയാക്കണം. ഈ തീയതിക്കുള്ളിൽ പ്രാക്റ്റിക്കൽ പരീക്ഷയുടെ മാർക്കുകൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയുകയും വേണം. 10-ാം ക്ലാസിൽ സ്വന്തം സ്കൂളുകളിലെ അധ്യാപകർക്ക് പ്രാക്ടിക്കൽ പരീക്ഷ നടത്താം. 12-ാം ക്ലാസിൽ പരീക്ഷയ്ക്ക് എക്സ്റ്റേണൽ എക്സാമിനർമാരെ സിബിഎസ്ഇ ബോർഡ് നിയോഗിക്കും.

Follow us on

Related News