തിരുവനന്തപുരം:പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 583/2023) തസ്തികകളിലേക്ക് 2024 ഡിസംബർ മൂന്ന്, നാല് തീയതികളിൽ ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് മാറ്റിവെച്ചത്.
കൊല്ലം ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (കാറ്റഗറി നമ്പർ 307/2023), വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കൊല്ലം) (കാറ്റഗറി നമ്പർ 493/2023- ഒ.ബി.സി) തസ്തികകളിലേക്ക് ഡിസംബർ അഞ്ച്, ആറ്, ഒമ്പത്, പത്ത് തീയതികളിൽ രാവിലെ 5.30ന് കൊല്ലം എസ്.എൻ കോളജ് മൈതാനത്ത് ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും.
കാസർകോട് ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) (മെയിൽ) (കാറ്റഗറി നമ്പർ 307/2023) തസ്തികയിലേക്ക് 2024 ഡിസംബർ ആറിന് രാവിലെ 5.30ന് കണ്ണൂർ ജില്ലയിലെ സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സ് മങ്ങാട്ടുപറമ്പയിൽ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും.
കാസർകോട് ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (ഒ.ബി.സി) (കാറ്റഗറി നമ്പർ 227/2023) തസ്തികയിലേക്ക് 2024 ഡിസംബർ ഒമ്പത്, 11 തീയതികളിൽ മലപ്പുറം ജില്ലയിൽ അപ് ഹിൽ എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും.
അഭിമുഖം
ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ അസോ. പ്രഫസർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 170/2023), ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി (കാറ്റഗറി നമ്പർ 173/2023), മെറ്റീരിയ മെഡിക്ക (കാറ്റഗറി നമ്പർ 172/2023) തസ്തികകളിലേക്ക് ഡിസംബർ ആറിന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. (ഫോൺ: 0471 2546325).
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 384/2020) തസ്തികയുടെ ചുരുക്കപട്ടികയിൽ (കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി) ഉൾപ്പെട്ടവർക്ക് ഡിസംബർ ആറിന് രാവിലെ 11.15 ന് പി.എസ്.സി എറണാകുളം മേഖല ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (യു.പി.എസ്) (കാറ്റഗറി നമ്പർ 137/2023) തസ്തികയിലേക്ക് ഡിസംബർ അഞ്ചിന് രാവിലെ എട്ടിന് പി.എസ്.സി എറണാകുളം മേഖല ഓഫിസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പ്രോഗ്രാമർ കം ഓപറേറ്റർ (പാർട്ട് 1- ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 58/2022) തസ്തികയിലേക്ക് ഡിസംബർ ആറിന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സി.എസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
അച്ചടി വകുപ്പിൽ സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 480/2023) തസ്തികയിലേക്ക് ഡിസംബർ ആറിന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും.