തിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതി കേന്ദ്രത്തിലെ മൂന്ന് ആയമാർ അറസ്റ്റിലായി. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന
അജിത, സിന്ധു, മഹേശ്വരി എന്നീ ജീവനക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ
ജനനേന്ദ്രിയത്തിലടക്കം മുറിവേൽപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പോക്സോ അടക്കം ചുമത്തിയാണ് അറസ്റ്റ്. അജിതയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചതെന്നും മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നുമാണ് പരാതി.
അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. ഇതിൻറെ പേരിൽ കുട്ടിയുടെ ശരീരത്തിലും ജനനേന്ദ്രിയത്തിലും നഖം പതിപ്പിച്ച് നുള്ളി മുറിവേൽപ്പിക്കുകയായിരുന്നു.
കുട്ടിയെ മറ്റൊരു ആയ കുളിപ്പിക്കുന്നതിനിടെകുട്ടി നിർത്താതെ കരഞ്ഞതോടെയാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ കൂടുതൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച്...