തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ ആലോചന. ബേസിക്, സ്റ്റാൻഡേഡ് എന്നിങ്ങനെ രണ്ടു നിലവാരത്തിലുള്ള പരീക്ഷകൾ നടത്താനാണ് സിബിഎസ്ഇയുടെ നീക്കം. നിലവിൽ കണക്കിന് ഇത്തരത്തിൽ രണ്ടു പരീക്ഷകൾ നടത്തുന്നുണ്ട്. അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് ബേസിക് വിഭാഗത്തിൽ ഉണ്ടാകുക. വിഷയം കൂടുതൽ ആഴത്തിൽ പഠിക്കുന്നവർക്ക് സ്റ്റാൻഡേഡ് പരീക്ഷ എഴുതാം. വിഷയം തുടർന്നു പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർ സ്റ്റാൻഡേഡ് പരീക്ഷയാണ് എഴുതേണ്ടത്. ഇക്കാര്യം സിബിഎസ്ഇ കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തു കഴിഞ്ഞു.
ഗവേണിങ് ബോഡിയുടെ അന്തിമ അംഗീകാരമായാൽ 2026-27 അധ്യയന വർഷം മുതൽ രണ്ടു പരീക്ഷയെന്ന രീതി നടപ്പാക്കുമെന്നാണ് വിവരം.
- സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
- സിബിഎസ്ഇ ഇൻ്റേണൽ മാർക്ക് സമർപ്പിക്കാൻ 14വരെ സമയം: പിന്നീട് അനുമതിയില്ല
- സ്കൂൾ കായിക മേളയിൽ ഇനിമുതൽ കളരിപ്പയറ്റും: ഗെയിംസ് മാന്വൽ പരിഷ്കരിക്കും
- NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ
- കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT-CAT അപേക്ഷ നാളെമുതൽ