പ്രധാന വാർത്തകൾ
കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾഎൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹംഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: നാളെ അവധിഹയർ സെക്കൻഡറി അധ്യാപകർക്ക് വാർഷിക പരീക്ഷയ്ക്കിടെ സ്ഥലംമാറ്റംസ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചുമാര്‍ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15വരെ നീട്ടി

സ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനങ്ങൾ കൃത്യമായിരിക്കണം: പോയിന്റുകൾ ചൂണ്ടിക്കാട്ടി മന്ത്രി

Dec 2, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇവ പരിധി വിടാതെ കൃത്യമായി നടപ്പാക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി. പിടിഎ പ്രവർത്തനം സംബന്ധിച്ച സർക്കാർ ഉത്തരവിന് 2007-08 അക്കാദമി വർഷം മുതൽ പ്രാബല്യമുണ്ട്. ഈ ഉത്തരവിൽ സ്കൂൾ പിടിഎകൾ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നതിനാണ് നിർദ്ദേശമുള്ളത്.

🌐സ്കൂളിലേക്ക് ആവശ്യമായ വിവിധ രജിസ്റ്ററുകൾ ലഭ്യമാക്കുക.
🌐സ്കൂൾ ഓഫീസ് ആവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നൽകുക.
🌐സ്കൂൾ ഡയറി വിതരണത്തിന് തയ്യാറാക്കുക.
🌐സ്കൂൾ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക.
🌐രാസവസ്തുക്കൾ ഉൾപ്പെടെയുള്ള ലബോറട്ടറി സാധനങ്ങള്‍/ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക.
🌐കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക.
🌐ആവശ്യത്തിനുള്ള വൈദ്യുതി ഉപകരണങ്ങൾ ലഭ്യമാക്കുക.
🌐സ്പോർട്സ്/കളികൾ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുക.
🌐പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക.
🌐ടോയിലറ്റുകൾ വൃത്തിയാക്കാൻ ആവശ്യമായ പദാർത്ഥങ്ങൾ ലഭ്യമാക്കുക.
🌐ശുദ്ധജല വിതരണത്തിന് ആവശ്യമായ പൈപ്പ്/ടാപ്പ് എന്നിവ സജ്ജീകരിക്കുക.
🌐സ്കൂൾ ആവശ്യത്തിനുള്ള ഫർണിച്ചറുകൾ സംഘടിപ്പിക്കുക.
🌐സ്കൂൾ വാഹനങ്ങളുടെ മെയിന്റനൻസ്/വാഹനം വാങ്ങൽ എന്നിവ.
🌐പത്രം/ആനുകാലികങ്ങൾ എന്നിവ വാങ്ങി നൽകുക.
🌐ഫർണിച്ചർ/ജനൽ/വാതിലുകൾ തുടങ്ങിയവയുടെ റിപ്പയർ സ്കൂളിന്റെ/ക്ലാസ് മുറികളുടെ  ചെറിയതരം അറ്റകുറ്റപ്പണികൾ.
🌐സ്കൂളിന് ആവശ്യമുള്ള ടോയിലറ്റുകൾ/കക്കൂസ്/കുടിവെള്ള സൗകര്യം/കളിസ്ഥലം എന്നിവ നിർമ്മിക്കുക.
🌐കെട്ടിട നിർമ്മാണ ചിലവുകൾ വഹിക്കുക.
🌐സ്കൂൾ ഉച്ചഭക്ഷണം/പ്രഭാത ഭക്ഷണം എന്നിവയുടെ ഫലപ്രദമായ നടത്തിപ്പ്.
🌐സ്കൂളിൽ നടക്കുന്ന സാംസ്കാരിക പരിപാടികൾ/ സെമിനാറുകൾ/ ചർച്ചകൾ/ പഠനാനുബന്ധ പ്രവർത്ത നങ്ങളായ സ്കൂൾ കലോത്സവം/ശാസ്ത്രമേള/കായികമേള/ സ്കൂൾ പാർലമെന്റ്/കരിയർ ഗൈഡൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സഹായം നൽകുക.
🌐സ്കൂൾ ലൈബ്രറിക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾക്ക് ഓരോ വർഷവും ലഭിക്കുന്ന പി.ടി.എ ഫണ്ടിന്റെ 15 ശതമാനം വിനിയോഗിച്ച് ലൈബ്രറി പുസ്തകങ്ങൾ വാങ്ങി ഉപയോഗപ്പെടുത്തുക എന്നിവയാണ്.

Follow us on

Related News

ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ

ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ

മലപ്പുറം:ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം...