പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട്: ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപേപ്പർ

Nov 26, 2024 at 4:30 am

Follow us on

തിരുവനന്തപുരം:ഹയർ സെക്കന്ററി വിഭാഗം പ്രാക്ടിക്കൽ പരീക്ഷകളുടെ ചോദ്യം ഇനിമുതൽ പരീക്ഷാഹാളിൽ ഓൺലൈനായി ലഭ്യമാകും. പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പർ മുൻകൂട്ടി സ്കൂളിൽ ലഭിക്കില്ല. പരീക്ഷാസമയത്ത് വിദ്യാർഥി റജിസ്‌റ്റർ നമ്പർ നൽകി ലോഗിൻ ചെയ്യുമ്പോൾ കംപ്യൂട്ടറിൽ ചോദ്യങ്ങൾ ലഭ്യമാകും. ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപ്പേപ്പറാണ് ലഭിക്കുക. ഉത്തരം എഴുതുന്നതിന് കംപ്യൂട്ടർ സഹായത്തോടെ ഉത്തരം കണ്ടെത്തി, പേപ്പറിൽ രേഖപ്പെടുത്തി നൽകുന്ന നിലവിലെ രീതി തുടരും. നിലവിൽ പരീക്ഷാ പോർട്ടലായ ഐ എക്സാം വഴി മുൻകൂട്ടി ലഭിക്കുന്ന ചോദ്യപ്പേപ്പർ സ്കൂളിൽ പ്രിൻ്റ് എടുത്ത് വിദ്യാർഥികൾക്കു നൽകുകയാണ് ചെയ്യുന്നത്. പല സെറ്റ് ചോദ്യങ്ങളിൽ നിന്നു വിദ്യാർഥികൾക്ക് ഏതു സെറ്റ് നൽകണമെന്ന് പരീക്ഷാ ചുമതലയുള്ള അധ്യാപകർക്ക് തീരുമാനിക്കാമായിരുന്നു. പുതിയ രീതി ഈവർഷം മുതൽ നടപ്പാക്കും. ഈ വർഷം കണക്ക് പരീക്ഷയാണ് പുതിയ സംവിധാനത്തിൽ നടത്തുക. വരുന്ന വർഷങ്ങളിൽ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി പ്രാക്ട‌ിക്കൽ പരീക്ഷയകളും ഈ രീതിയിലാക്കാനാണു തീരുമാനം. 40 മാർക്കാണ് പ്രാക്ടിക്കൽ പരീ ക്ഷയ്ക്കുള്ളത്. ചോദ്യങ്ങളുടെ എണ്ണവും നിലവിലുള്ളത് പോലെ 6 ആയിരിക്കും. ഇതിൽ വിദ്യാർഥിക്ക് ഇഷ്ടമുള്ള 4 ചോ ദ്യങ്ങൾക്ക് (8 മാർക്ക് വീതം) ഉത്തരമെഴുതിയാൽ മതി. 32 മാർക്കാണ് ഇതിലൂടെ ലഭിക്കുക. ബാക്കി 4 മാർക്ക് വൈവയ്ക്കും 4 മാർക്ക് റെക്കോർഡിനുമാണ് ലഭിക്കുക.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...