പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

Sep 4, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:രാജ്യത്തെ ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനത്തിനായുള്ള പരീക്ഷ ജനുവരി 18ന് നടക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രാവിലെ 11.30നാണ് പരീക്ഷ നടക്കുക. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽ പരീക്ഷ എഴുതാം. 2മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 80 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാർക്കിനാണിത്. മെന്റ്റൽ എബിലിറ്റി, അരിതമെറ്റിക്, ഭാഷ എന്നിവയിലാണ് ചോദ്യങ്ങൾ.
കേരളത്തിൽ എല്ലാ ജില്ലകളിലും ഓരോ ജവഹർ നവോദയ വിദ്യാലയമുണ്ട്. അതത് ജില്ലയിലുള്ളവർക്കാണ് പ്രവേശനം നൽകുക. പ്രവേശന സമയത്ത് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുക. പ്രവേശനം ലഭിക്കുന്ന കുട്ടികൾ അതത് ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. ഭക്ഷണം, യൂനിഫോം അടക്കമുള്ള ചെലവുകൾ കേന്ദ്ര സർക്കാർ നൽകും. മിടുക്കരായ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം നൽകുകയാണ് നവോദയ സ്കൂളുകളുടെ ലക്ഷ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം താമസസൗകര്യം ഉണ്ട്. പട്ടികജാതി 15 ശതമാനം, പട്ടികവർഗം 7.5 ശതമാനം, ഒ.ബി.സി 27 ശതമാനം, ഭിന്നശേഷിക്കാർക്കും മറ്റും ചട്ടപ്രകാരവും സംവരണമുണ്ട്. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും http://navodaya.gov.in ൽ ലഭിക്കും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും പ്രോസ്പെക്ടസിലുണ്ട്. നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിൽ സ്ഥിരതാമസമുള്ളതും അംഗീകൃത സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 2013 മേയ് ഒന്നിന് മുൻപോ 2015 ജൂലൈ 31ന് ശേഷമോ ജനിച്ചവർക്ക് പ്രവേശനം ലഭിക്കില്ല. നേരത്തെ ടെസ്റ്റിൽ പങ്കെടുത്തവരെയും പരിഗണിക്കില്ല.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...