തിരുവനന്തപുരം:സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / ഐഎച്ച്ആർഡി / കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29, 30 തീയതികളിലായി അതതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ http://polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്. നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ http://polyadmission.org/let എന്ന വെബ്‌സൈറ്റിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അവസാന തീയതി ഇന്ന്
2024-25 അധ്യയന വർഷത്തെ കേരളത്തിലെ വിവിധ പോളിടെക്നിക് കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിനു ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 24 വരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദ വിവരങ്ങൾ http://polyadmission.org/wp എന്ന വെബ്‌സൈറ്റിലും അതത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.