പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

സംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെ

Jul 20, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം.
അവാർഡ് നിർണ്ണയം സ്കൂൾ, ഉപജില്ല/വിദ്യാഭ്യാസ ജില്ല/ആർ.ഡി.ഡി/എ.ഡി. റവന്യൂ ജില്ലാതലങ്ങളിൽ വിവിധ ഘട്ടങ്ങളായാണ് നടക്കുന്നത്. എൽ.പി., യു.പി, എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. എന്നീ വിഭാഗങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്. സംസ്ഥാന അധ്യാപക അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചുവേണം അപേക്ഷിക്കാൻ. പിടിഎ/ എസ്എംസി/ സ്റ്റാഫ് കൗൺസിൽ/സ്കൂൾ പാർലമെന്റ് എന്നീ വിഭാഗങ്ങളിൽ നിന്നും നോമിനേഷനുകൾ ബന്ധപ്പെട്ട ഉപജില്ല/വിദ്യാഭ്യാസ ജില്ല/ആർ.ഡി.ഡി./എ.ഡി ഓഫീസുകളിൽ നകുന്നതിനുളള അവസാന തീയതി ജൂലൈ 27ആണ്. ലഭ്യമായ നോമിനേഷനുകൾ ബന്ധപ്പെട്ട ഓഫീസുകളുടെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ട അവസാന തീയതി ജൂലൈ 30. നോമിനേറ്റ് ചെയ്ത അധ്യാപകരുടെ സ്വയം വിലയിരുത്തൽ രേഖകൾ ശേഖരിക്കേണ്ടതും അവ ഉപജില്ല/വിദ്യാഭ്യാസ ജില്ല/ ആർ.ഡി.ഡി./എ.ഡി തലത്തിൽ പരിശോധിച്ച് റവന്യൂ പരിശോധന സമിതിക്ക് കൈമാറേണ്ട അവസാന തീയതി ഓഗസ്റ്റ് 8. ജില്ലാതല സമിതി പരിശോധിച്ച് സംസ്ഥാനതലത്തിലേയ്ക്ക് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16.

1.അപേക്ഷയുടെ 3 കോപ്പി വീതം അയക്കേണ്ടതാണ്.

  1. അപേക്ഷയോടൊപ്പം 6 മാസത്തിനുള്ളിൽ എടുത്തിട്ടുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ (കളർ ഫോട്ടോ) പതിക്കേണ്ടതും അധികമായി 2 ഫോട്ടോ ഉൾപ്പെടുത്തേണ്ടതുമാണ്.
  2. കവറിനു പുറത്ത് സംസ്ഥാന അദ്ധ്യാപക അവാർഡിനുള്ള അപേക്ഷ 2023-24 എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
  3. അപേക്ഷകൾ സമർപ്പിക്കുമ്പോൾ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്
  4. പ്രൊഫോർമയിലെ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. എല്ലാ കോളങ്ങളും വിട്ടുപോകാതെ പൂരിപ്പിക്കേണ്ടതാണ്. ജില്ലാതല സെലക്ഷൻ കമ്മിറ്റിയുടെ മിനിട്‌സ് കൂടി
  5. അപേക്ഷകൾ നേരിട്ടോ, തപാൽ വഴിയോ 16/08/2024 വൈകുന്നേരം 5.00 മണിക്കകം ഈ കാര്യാലയത്തിലെ പബ്ലിക് റിലേഷൻ ഓഫീസർക്ക് ലഭിച്ചിരിക്കണം. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല

Follow us on

Related News