തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കാസർകോട് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്ക് അവധിയാണ്.
എന്നാൽ ജില്ലകളിൽ മുൻനിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
വടക്കൻ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.
ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ
തിരുവനന്തപുരം:ഹയർ സെക്കന്ററി രണ്ടാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് 3 മുതൽ...