പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഈ വർഷവും അധ്യാപക നിയമനം സ്കൂളുകൾ വഴി: ആയിരിക്കണക്കിന് ഉദ്യോഗാർഥികൾക്ക് തിരിച്ചടി

May 7, 2024 at 7:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഈ അധ്യയന വർഷവും എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചുകൾ വഴിയുള്ള നിയമനം ഉണ്ടാകില്ലെന്ന് സൂചന. കഴിഞ്ഞ വർഷത്തിന് സമാനമായി സ്കൂളുകൾ വഴിയുള്ള താത്കാലിക അധ്യാപക നിയമനമാണ് ഈ വരുന്ന അധ്യയന വർഷവും നടക്കുക. ജൂൺ 3ന് സ്കൂളുകൾ തുറക്കാനിരിക്കെ അധ്യാപക നിയമനത്തിന് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചുകൾ വഴിയുള്ള നടപടി ആയിട്ടില്ല. മെയ് പതിനഞ്ചോടെ സ്കൂൾ പിടിഎകൾ താത്കാലിക അധ്യാപക നിയമന നടപടികൾ ആരംഭിക്കുമെന്ന് അറിയുന്നു. സർക്കാർ ശമ്പളം നൽകുന്ന താൽക്കാലിക – കരാർ നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണു ചട്ടമെങ്കിലും കഴിഞ്ഞവർഷവും ഈ നിർദേശം പാലിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഇത്തരത്തിൽ 10,000ൽ അധികം നിയമനങ്ങളാണ് പിടിഎകൾ വഴി സംസ്ഥാനത്ത് നടന്നത്.

നിയമനങ്ങളിൽ പല താല്പര്യങ്ങളും ഉണ്ടാകുന്നു എന്ന ആരോപണം ശക്തമായിട്ടും ഈ വർഷവും ഇത് തുടരാനാണ് നീക്കം. നിയമം അനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽനിന്ന് അർഹരായ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ പത്രപ്പരസ്യം നൽകി സ്കൂളുകളിൽ പിടിഎയുടെ നേതൃത്വത്തിൽ അധ്യാപക നിയമനം നടത്താൻ കഴിയൂ. എന്നാൽ ഈ ചട്ടമാണ് ലംഘിക്കപ്പെടുന്നത്. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കട്ടുന്ന പ്രധാന വിമർശനം നിയമനത്തിലെ കാലതാമസമാണ്. എന്നാൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം ഓൺലൈനായതോടെ ഈ പ്രശ്‌നമില്ലെന്നാണ് ഉദ്യോഗാർഥികളും ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. പതിനായിരക്കണണക്കിന് ഉദ്യോഗാർഥികളാണ് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേർ രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. ഈ ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നതാണ് നിലവിലെ നടപടി.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...