പ്രധാന വാർത്തകൾ
ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെകേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രിമുഴുവന്‍ ക്ലാസ് മുറികളും എസി..സോളാർ സംവിധാനം: മലപ്പുറത്തെ ഗവ.എല്‍പി സ്‌കൂള്‍ കാണൂകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്

വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നു

Mar 19, 2024 at 3:04 am

Follow us on

തിരുവനന്തപുരം:വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യമായി തസ്തിക നിർണയത്തിനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കന്ററി സ്‌കൂളുകളിൽ തസ്തിക നിർണയം നടത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് വിവരശേഖരണം തുടങ്ങി. ഹയർ സെക്കന്ററി വിഭാഗമുള്ള ഗവ -എയ്‌ഡഡ് സ്‌കൂളുകളിലാണ് ഇതിനുള്ള നടപടി ആരംഭിച്ചത്. നിലവിൽ അധികമുള്ള അധ്യാപകരെ പുനർവിന്യസിക്കുന്നതിനൊപ്പം പിഎസ്‌സി വഴിയുള്ള പുതിയ നി യമനങ്ങൾ പരമാവധി കുറയ്ക്കുകയുമാണ് ലക്ഷ്യം. 25 വിദ്യാർഥികളിൽ താഴെയുള്ള ബാച്ചുകളിൽ തസ്ത‌ികകൾ ഒഴിവാക്കുമെന്നാണ് സൂചന. സീനിയർ അധ്യാപക സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റവും തസ്തിക നിർണ്ണയത്തിന്റെ അടിസ്ഥാനത്തിലാകും. നിലവിൽ 10-ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളു കളിൽ മാത്രമാണു തസ്‌തിക നിർണയം നടത്തുന്നത്. ഹയർ സെക്കൻഡറിയിൽ എയ്‌ഡഡ് സ്‌കൂളുകളിൽ പുതിയ തസ്‌തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു കണക്കെടുപ്പ്. ഇനി തസ്‌തികകൾ നിലനിർത്തുന്നതിനും ഇതാവും അടിസ്ഥാനം. സർക്കാർ സ്കൂ‌ളുകളിലെല്ലാം ബാച്ചുകൾ അനുവദിക്കുന്നതി നൊപ്പവും വിരമിക്കലിനും സ്ഥാ നക്കയറ്റത്തിനും അനുസരിച്ചുമാണ് തസ്‌തികകൾ അനുവദിക്കുന്നത്. തസ്‌തിക നിർണയം നട ത്തുന്നതോടെ ഇതു മാറി കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും അധ്യാപകരുടെ നിയമനവും പുനർവിന്യാസവും.

Follow us on

Related News