കൊല്ലം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തിൽ ഒരുവർഷമായി പരിശീലനം നൽകി വന്നിരുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപിച്ചു. സമാപന സെഷൻ സിവിൽ സർവീസ് പരിശീലകൻ പ്രൊഫ. അബ്ദുൽ സഫീർ ഉദ്ഘാടനം ചെയ്തു. കൊല്ലം സെൻറർ കോഡിനേറ്റർ സന്ധ്യ അധ്യക്ഷത വഹിച്ചു. അധ്യാപിക റീനു ചടങ്ങിൽ പങ്കെടുത്തു. സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയുന്നതാണെന്നും, അതിന് ആവശ്യമായ നോളജ്, ലാംഗ്വേജ് പഠിച്ചെടുക്കാവുന്നതുമാണ്. അച്ചീവ്മെൻറ് എന്നത് പെട്ടെന്ന് ഒരാളിലേക്ക് എത്തിച്ചേരുന്നതല്ലെന്നും, നിരന്തരമുള്ള ചെറിയ ചെറിയ കോൺട്രിബ്യൂഷൻസ് വഴിയാണ് ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നത്എന്നും അബ്ദുൽ സഫീർ അഭിപ്രായപ്പെട്ടു. 2023-24 സിവിൽ സർവീസ് ബാച്ചിന്റെ അവലോകനവും നടത്തി. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി എല്ലാവർഷവും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ടാലൻറ് ഡെവലപ്മെൻറ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ നടത്തിവരുന്നു. സിവിൽ സർവീസ് ഫൗണ്ടേഷൻ, ടാലൻറ് ഡെവലപ്മെൻറ് കോഴ്സിന്‍റെ വെക്കേഷൻ ബാച്ച് ഏപ്രിൽ ആരംഭിക്കാനാണ് പദ്ധതി. അക്കാദമിയുടെ പരിശീലനത്തിന് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസിൽലാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കൊല്ലം കേന്ദ്രം സ്ഥിതിചെയ്യുന്നത്.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...