പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

ഒരുമയോടെ ഓണമുണ്ണണം:എംഇഎസ് സ്കൂൾ വിദ്യാർത്ഥികളുടെ ഓണസമ്മാനങ്ങൾ റെഡി

Sep 10, 2024 at 3:30 pm

Follow us on

മലപ്പുറം:ഒരുമയുടെയും സ്നേഹത്തിന്റെയും നല്ല ഓണം ആശംസിക്കുകയാണ് കുറ്റിപ്പുറം തൃക്കണാപുരം എംഇഎസ് ക്യാമ്പസ് സ്കൂളിലെ കുരുന്നുകൾ. സമൂഹമാധ്യമങ്ങളിലൂടെ അകലെയിരുന്നല്ല അവർ ഓണം ആശംസിക്കുന്നതും വരവേൽക്കുന്നതും.

ഓണാഘോഷം ഏവരിലേക്കും എത്തിക്കുന്നതിനും ഒരുമയോടെ ഓണത്തെ വരവേൽക്കുന്നതിനുമായി അവർ തിരഞ്ഞെടുത്തത് സമൃദ്ധമായി ഓണം ഉണ്ണാനുള്ള ഓണക്കിറ്റുകളാണ് സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ഓണക്കിറ്റുകൾ വിതരണത്തിന് സജ്ജമായിക്കഴിഞ്ഞു. നിർധനരായ സഹോദരങ്ങൾക്ക് ഈ ഓണനാളുകളിൽ കൈത്താങ്ങു നൽകുകയാണ് ഇവരുടെ ലക്ഷ്യം. 50 കുടുംബങ്ങൾക്കാണ് കിറ്റുകൾ ലഭ്യമാക്കുക.

Follow us on

Related News