[adning id="32774"]
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള മൾട്ടി-ടാസ്‌കിങ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്, ഹവൽദാർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത മൽസര പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 24 വരെ നടത്തും. എം ടി എസിന് 18-25 വയസും, ഹവൽദാറിനും ചില എം ടി എസ് തസ്തികകൾക്കും 18-27 വയസുമാണ് പ്രായ പരിധി. മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. എം ടി എസിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയും, ഹവൽദാറിന് കംപ്യൂട്ടർ പരീക്ഷക്കൊപ്പം ശാരീരിക ക്ഷമതാ നിർണയവും ഉണ്ടായിരിക്കും.
[adning id="32271"]
ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, മലയാളം ഉൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ നടക്കും. അപേക്ഷാഫീസ് 100 രൂപയാണ്. സ്ത്രീകൾക്കും പട്ടികജാതി/ പട്ടിക വർഗ/ ഭിന്ന ശേഷി /മുൻ സൈനിക വിഭാഗങ്ങളിലുള്ളവർക്ക് ഫീസിൽ ഇളവ് ഉണ്ട്. അപേക്ഷ https://ssc.gov.in വെബ്‌സൈറ്റ് വഴി 2025 ജൂലൈ 24 രാത്രി 11 മണിക്ക് മുൻപ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ തിരുത്തലിനുള്ള വിൻഡോ ജൂലൈ 29 മുതൽ 31 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: https://ssc.gov.in, https://ssckkr.kar.nic.in, 08025502520.
[adning id="32254"]








