പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രം

Aug 11, 2025 at 5:49 am

Follow us on

[adning id="32568"]

തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യിൽ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്-II/ എക്‌സിക്യൂട്ടീവ് തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3,717 ഒഴിവുകളുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആണ്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 18-നും 27-നും ഇടയിലായിരിക്കണം. 
ഉദ്യോഗാർഥികൾ http://mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം അപേക്ഷ നൽകാൻ. വെബ്സൈറ്റ് ഓപ്പൺ ചെയ്ത്
‘ഐ ബി എസിഐഒ ഗ്രേഡ് II/ എക്‌സിക്യൂട്ടീവ് 2025 റിക്രൂട്ട്‌മെന്റ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക
രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുക
ലോഗിന്‍ ചെയ്യാന്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിക്കുക. ഫോം പൂരിപ്പിച്ച് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് ഓണ്‍ലൈനായോ എസ് ബി ഐ ചലാന്‍ വഴിയോ അടയ്ക്കാം. 

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ (പുസ്തകം നോക്കി പരീക്ഷ എഴുതുക) സിബിഎസ്ഇ തീരുമാനം.  പുതിയ മാറ്റത്തിനു കരിക്കുലം കമ്മിറ്റിയുടെയും ഗവേണിങ് ബോഡിയും അംഗീകാരം നൽകി. അടുത്ത അധ്യയന വർഷത്തിൽ ഒൻപതാം ഓരോ ടേമിലും നടക്കുന്ന മൂന്ന് പരീക്ഷകളിലാണ് ഓപ്പൺ ബുക്ക് പരീക്ഷ സംവിധാനം നടപ്പിലാക്കുന്നത്. പിന്നീട് മറ്റു ക്ലാസുകളിലും നടപ്പാക്കും.

അധിക വായനാ സാമഗ്രികൾ ഒഴിവാക്കി കരിക്കുലത്തിൽ ക്രോസ് കട്ടിങ് സംവിധാനം കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് ഇത്. പരീക്ഷ്യ്ക്ക് മുൻപായി മാതൃകാ പരീക്ഷാ ചോദ്യ പേപ്പറുകളും നിർദേശങ്ങളും വിദ്യാർഥികൾക്ക് നൽകും. പുതിയ പരീക്ഷാ രീതി വിദ്യാർഥികളിൽ പരീക്ഷാ സമ്മർദ്ദം കുറക്കുകയും പ്രായോഗിക ജ്ഞാനം വർധിപ്പിക്കുകയും ആശയം മനസ്സിലാക്കാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നാണ്  പ്രതീക്ഷ. 

Follow us on

Related News