പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

Aug 12, 2025 at 6:30 am

Follow us on

തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകളുടെ ഫീസ് വർദ്ധിപ്പിച്ചു. ഫീസ് വർദ്ധനവ് അടുത്ത അധ്യയന വരുന്ന വർഷം മുതൽ നടപ്പാക്കും. ഇതുവരെ 5 വിഷയങ്ങൾക്ക് 1500 രൂപയായിരുന്നു പരീക്ഷ ഫീസ്. ഇത് 1600 രൂപയായി ഉയർത്തി. ഒരു വിഷയത്തിന് 300 രൂപയായിരുന്നത് ഇനി 320 രൂപയാകും. പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഒരു വിഷയത്തിന് നിലവിൽ 150 രൂപയാണ് ഫീസ്. ഇത് അടുത്ത വർഷം മുതൽ 160 രൂപയായി ഉയരും. ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ഫീസ് 300 രൂപ യിൽനിന്നു 320 രൂപയായി ഉയർത്തി. 2026-27 അധ്യയന വർഷത്തിൽ ഫീസ് വർദ്ധനവ് നടപ്പാക്കും.

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ബസ് ജീവനക്കാർ വിദ്യാർത്ഥികളെ രണ്ടാം തരം പൗരന്മാരായി കണ്ട് മോശമായി പെരുമാറിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികൾക്കുള്ള ബസ് കൺസഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സമരം ചെയ്ത് നേടിയെടുത്തതാണ്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല. കുട്ടികളുടെ കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ല. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും അനുകമ്പ കൊണ്ടല്ല കുട്ടികളെ കൺസഷൻ നിരക്കിൽ കൊണ്ടുപോകുന്നത്. കുട്ടികളെ വല്ലയിടത്തും കൊണ്ടുപോയി ഇറക്കുന്നതും അനുവദിക്കില്ല. കുട്ടികൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്തി ഇറക്കണം. കുട്ടികളുടെ ഇക്കാര്യത്തിൽ ഒന്നും മോശമായി പെരുമാറരുത്. കുട്ടികൾ കൺസഷൻ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത് എന്നതുകൊണ്ട് രണ്ടാം തരം പൗരന്മാരായി കാണരുത്. സീറ്റിൽ ഇരിക്കുന്ന കുട്ടികളെ മറ്റു യാത്രക്കാർക്കായി എഴുന്നേൽപ്പിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow us on

Related News