പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്വാതന്ത്ര്യ കീർത്തി’ പുസ്തകം  മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു 

Jan 27, 2025 at 2:27 pm

Follow us on

തിരുവനന്തപുരം:സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് സ്കൂൾ  വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്വാതന്ത്ര്യ കീർത്തി’ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ കുട്ടികൾ ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് നടത്തിയ അന്വേഷണാത്മക പ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിലേക്ക് എത്തിയത്. 

പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് നടത്തിയ തനതു പ്രവർത്തനത്തിലൂടെ ആലപ്പുഴ ജില്ലയിലെ 40 സ്വാതന്ത്ര്യ സേനാനികളെക്കുറിച്ച് വിശദമായി പഠിക്കുകയും, അവർ ചെയ്ത നിസ്വാർത്ഥമായ സേവനങ്ങൾ കുട്ടികൾക്കും, പൊതുസമൂഹത്തിനും ഗുണകരമാകുന്ന തരത്തിൽ ക്രോഡീകരിച്ച് സ്വാതന്ത്ര്യ കീർത്തി എന്ന പുസ്തകം തയ്യാറാക്കുകയായിരുന്നു.  സ്കൂൾ തന്നെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Follow us on

Related News