തിരുവനന്തപുരം:2024- ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്ക് നവംബർ 29ലെ വിജ്ഞാപനം പ്രകാരം അപേക്ഷ നൽകുന്നതിന് അവസരം നൽകിയിരുന്നു. ഇത്തരത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും htp://cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാർഥികൾ അതാത് കോഴ്സുകളിലേക്കുള്ള യോഗ്യതാ മാനദണ്ഡവും ഈ വർഷത്തെ നീറ്റ് യു.ജി ഇൻഫർമേഷൻ ബുള്ളറ്റിൽ പ്രകാരമുള്ള യോഗ്യതാമാനദണ്ഡവും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പ്രോസ്പെക്സ് ക്ലോസ് 6.2 പ്രകാരമുള്ള യോഗ്യതകളും പ്രവേശന സമയത്ത് നേടിയിരിക്കണം. വിശദ വിവരങ്ങൾക്ക്: http://cee.kerala.gov.in. ഫോൺ: 0471 2525300.
NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ
തിരുവനന്തപുരം: 2025ലെ NEET-UG പരീക്ഷ പേന, പേപ്പർ ഉപയോഗിച്ച് ഒറ്റ ദിവസം, ഒരു...