പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം

Dec 5, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:കോഴിക്കോട് ലോ കോളജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2024-25 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടക്ക് പഠനം നിർത്തിയവർക്ക് പുന: പ്രവേശനത്തിനും ഇപ്പോൾ തൃശ്ശൂർ ഗവ. ലോ കോളജിൽ പഠിച്ചുകൊണ്ടിരുന്നവർക്ക് കേളജ് മാറ്റത്തിനും വേണ്ടി ഡിസംബർ 12ന് 3 മണിവരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും കോളേജ് ലൈബ്രറിയിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം പ്ലസ് ടു/ ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപകർപ്പുകൾ ഉണ്ടായിരിക്കേണ്ടതാണ്. പുന:പ്രവേശനത്തിനു ശുപാർശ ചെയ്യപ്പെടുന്നവരും കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവരും യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ചു ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടണം. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശ്ശൂർ ഗവ. കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ അടക്കം ചെയ്തിരിക്കണം. പുന: പ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ച ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കുകയുള്ളു.

Follow us on

Related News