പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്ന് മന്ത്രി ആർ.ബിന്ദു: പദ്ധതിക്ക് പേര് നിർദ്ദേശിക്കാം

Jan 31, 2024 at 7:00 pm

Follow us on

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി ആർ.ബിന്ദു. പദ്ധതിയ്ക്ക് ഉചിതമായ പേരുകൾ നിർദ്ദേശിക്കാനും ജനങ്ങളോട് മന്ത്രി അഭ്യർത്ഥിച്ചു. സാങ്കേതിക വൈജ്ഞാനിക മേഖലയിലേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതാവണം പേര്. പേര് ഇംഗ്ലീഷിലോ മലയാളത്തിലോ നിർദ്ദേശിക്കാം. സാങ്കേതികമായ നൂതനാശയങ്ങളെ പ്രായോഗികതയിലേക്ക് മാറ്റുന്നതിനെ സൂചിപ്പിക്കുന്നതാവണം. വൈജ്ഞാനിക സമ്പദ്‌ഘടന പടുത്തുയർത്തുന്നതിന് സ്കൂൾ വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന ധാരണയോടെയാവണം നിർദ്ദേശം. നാമനിർദ്ദേശങ്ങൾ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചു മണിയ്ക്കു മുമ്പ് yicteched@gmail.com എന്ന മെയിൽ വിലാസത്തിൽ നൽകണം. വൈകി ലഭിക്കുന്നവ പരിഗണിക്കാനാവില്ല. പേര് തിരഞ്ഞെടുക്കുന്നതിൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. വിജയികളെ മെയിലിലോ ഫോൺ വഴിയോ വിവരം അറിയിക്കും – മന്ത്രി പറഞ്ഞു.
പോളിടെക്നിക്കുകളും ടെക്നിക്കൽ ഹൈസ്കൂളുകളും മുന്നോട്ടുവയ്ക്കുന്ന പുതിയ സാധ്യതകൾ സമൂഹത്തെ ബോധ്യപ്പെടുത്താനും നല്ല അക്കാദമിക് നിലവാരവും അഭിരുചിയുമുള്ള വിദ്യാർത്ഥികളെ ക്യാമ്പസുകളിലേക്ക് ആകർഷിക്കാനുമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിനായി സ്കൂൾ വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടെത്താൻ സഹായിക്കുന്ന സൈക്കോമെട്രിക് ടെസ്റ്റ് സംസ്ഥാനതലത്തിൽ ഓൺലൈനായി നടത്തും.
ഇങ്ങനെ സാങ്കേതികവിദ്യയിൽ അഭിരുചി തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്നിക്കുകളിലും ടെക്നിക്കൽ ഹൈസ്കൂളുകളിലും രൂപീകരിക്കപ്പെടുന്ന ഇന്നൊവേഷൻ ക്ലബ്ബുകൾ ആവശ്യമായ സാങ്കേതിക സഹായവും വർക് ഷോപ്പുകളും നൽകും. സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിൽ രൂപീകരിക്കുന്ന യംഗ് ഇന്നൊവേഷൻ ക്ലബ്ബിലൂടെയാവും പദ്ധതി നടപ്പിലാക്കുക – മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

Follow us on

Related News