തിരുവനന്തപുരം:സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് ഒഴിവാക്കി ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി തീരുമാനത്തിൽ കേരളത്തിന്റെ നിലപാട് ഇന്ന് അറിയാം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം ഗസ്റ്റ്ഹൗസിൽ മന്ത്രി വർത്താ സമ്മേളനം നടത്തും. എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ എന്ന് മാത്രം ഉപയോഗിക്കാനുള്ള ശുപാർശ ഇന്നലെ എൻസിഇആർടി അംഗീകരിച്ചിരുന്നു. ഇത് പ്രകാരം ഇനി എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഇനി ഇന്ത്യ എന്ന പേര് അപ്രത്യക്ഷമാകും. എല്ലാ പുസ്തകങ്ങളിലും ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ എൻസിആർഇടി കരിക്കുലം കമ്മിറ്റിയാണ് തീരുമാനം എടുത്തത്. NCERT പാനൽ ഐക്യകണ്ഠമായണ് തീരുമാനം കൈക്കൊണ്ടത്. കേരളത്തിൽ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രി ഇന്ന് വ്യക്തമാക്കുക.

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകളെല്ലാം...