പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

Oct 17, 2023 at 3:30 pm

Follow us on

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായപ്പോൾ ഏറ്റവും ഒടുവിലത്തെ ഫലം വരുമ്പോൾ 7സ്വർണവും 4 വെള്ളിയും 3 വെങ്കലവും നേടി 50 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനത്താണ്. 4 സ്വർണവും 5വെള്ളിയും 2 വെങ്കലവും നേടി 37 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും 2സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും നേടി 17 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ 18 പോയിന്റോടെ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനത്താണ്. 14 പോയിന്റോടെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തുണ്ട്. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കായിക മേളയില്‍ ആദ്യ സ്വര്‍ണ്ണം കണ്ണൂരാണ് സ്വന്തമാക്കിയത്. കണ്ണൂര്‍ ജിവിഎച്ച്എസിലെ ഗോപിക ഗോപിയാണ് ജൂനിയര്‍ അത്‌ലറ്റിക്‌സ് 3000 മീറ്ററില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.വിവിധ ജില്ലാ ടീമുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുക. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...