തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായപ്പോൾ ഏറ്റവും ഒടുവിലത്തെ ഫലം വരുമ്പോൾ 7സ്വർണവും 4 വെള്ളിയും 3 വെങ്കലവും നേടി 50 പോയിന്റോടെ പാലക്കാട് ജില്ല ഒന്നാം സ്ഥാനത്താണ്. 4 സ്വർണവും 5വെള്ളിയും 2 വെങ്കലവും നേടി 37 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും 2സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും നേടി 17 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ 18 പോയിന്റോടെ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനത്താണ്. 14 പോയിന്റോടെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തുണ്ട്. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കായിക മേളയില്‍ ആദ്യ സ്വര്‍ണ്ണം കണ്ണൂരാണ് സ്വന്തമാക്കിയത്. കണ്ണൂര്‍ ജിവിഎച്ച്എസിലെ ഗോപിക ഗോപിയാണ് ജൂനിയര്‍ അത്‌ലറ്റിക്‌സ് 3000 മീറ്ററില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.വിവിധ ജില്ലാ ടീമുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുക. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...